സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. വയനാട്, കണ്ണൂർ സ്വദേശികളാണ് മരിച്ചത്. വയനാട് വാളാട് സ്വദേശി അലിയാണ് മരിച്ചത്. 73 വയസ്സായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ഏറെ നാളായി അർബുദത്തിന് ചികിത്സയിലായിരുന്നു. ജൂലൈ 28നാണ് കൊവിഡ് സ്ഥിരീകരിച്ചത്
കണ്ണൂരിൽ കെ കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണനാണ് മരിച്ചത്. കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഇവരെ കഴിഞ്ഞ ദിവസമാണ് പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഇന്ന് രാവിലെയോടെ മരണം സംഭവിച്ചു.