പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിമർശനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയിൽ ഇനി മാറ്റം വരുത്താനാകില്ല. ചെന്നിത്തല ആരോപണം ഉന്നയിക്കുന്നത് പതിനൊന്നാം മണിക്കൂറിലാണ്. പിഴവ് തിരുത്താനുള്ള അവസരം ചെന്നിത്തല ഉപയോഗിച്ചില്ലെന്നും കമ്മീഷൻ കുറ്റപ്പെടുത്തി
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതുവരെ ചെന്നിത്തല പിഴവ് ചൂണ്ടിക്കാട്ടിയില്ല. കള്ളവോട്ട് തടയാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കമ്മീഷൻ അറിയിച്ചു. നേരത്തെ ഒരാൾ ഒന്നിലേറെ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകിയിരുന്നു.