ഇന്ത്യക്ക് തിരിച്ചടി; വാഷിങ്ടണ്‍ സുന്ദര്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്ത്

ഡുര്‍ഹാം: ഓഗസ്റ്റ് നാലിന് ഇംഗ്ലണ്ടിനെതിരേ തുടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്കിറങ്ങുന്ന ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന് ഏറ്റ പരിക്കാണ് ടീമിന് തിരിച്ചടിയായത്. വിരലിന് പൊട്ടലേറ്റ സുന്ദര്‍ പരമ്പരയില്‍ തുടര്‍ന്നുണ്ടാവില്ലെന്ന് ബിസിസിഐ അറിയിച്ചു. കൗണ്ടി ഇലവനെതിരായ മല്‍സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ ടീമിലെ മൂന്ന് താരങ്ങളാണ് പരിക്കിന്റെ പിടിയിലായത്. പരിക്ക് മാറി ശുഭ്മാന്‍ ഗില്ലും അവേഷ് ഖാനും ആദ്യ ടെസ്റ്റിന് മുന്നോടിയായി തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.