സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്താകെ 44 പേർക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ആറ് പേരാണ് ചികിത്സയിലുള്ളത്. ഇവരാരും തന്നെ ആശുപത്രിയിൽ അഡ്മിറ്റല്ല.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് പിടി ചാക്കോ നഗർ സ്വദേശിയായ 27കാരനും പേട്ട സ്വദേശിയായ 38കാരനും ആനയറ സ്വദേശിയായ മൂന്ന് വയസ്സുകാരനും സിക്ക വൈറസ് സ്ഥിരീകരിച്ചത്.