സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

 

സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നേരത്തെ സിക്ക വൈറസ് സ്ഥിരീകരിച്ച തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോയമ്പത്തൂർ ലാബിൽ അയച്ച സാമ്പിളുകളിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.

ഇവരിൽ രണ്ടുപേർ ആശുപത്രിയിൽ ചികിത്സ തേടിയ രോഗികളും ഒരാൾ ആശുപത്രി ജിവനക്കാരിയുമാണ്. 46 വയസുള്ള പുരുഷനും ഒരു വയസ് 10 മാസം പ്രായമുള്ള കുഞ്ഞിനും 29 വയസുള്ള ആശുപത്രി ജീവനക്കാരിക്കുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 18 പേർക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.