സംസ്ഥാനത്ത് 5 മാസത്തിനിടെ 627 കുട്ടികള്‍ ബലാത്സംഗത്തിനിരയായി, 89 കുട്ടികളെ തട്ടികൊണ്ടുപോയി: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്..

സംസ്ഥാനത്ത് 5 മാസത്തിനിടെ 627 കുട്ടികള്‍ ബലാത്സംഗത്തിനിരയായെന്ന് പോലീസ്. 1639 കേസുകളാണ് കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ആകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 15 കുട്ടികള്‍ കൊലപാതകത്തിന് ഇരയായെന്നും 89 കുട്ടികളെ തട്ടികൊണ്ടുപോയെന്നുമാണ് പോലീസ് കണക്കുകള്‍. കഴിഞ്ഞ ഒരു വര്‍ഷം 1143 കുട്ടികളാണ് ബലാത്സംഗത്തിനിരയായത്. സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയാണ് കണക്കുകള്‍ പുറത്തുവിട്ടത്. 2021 ജനുവരി മുതല്‍ മെയ് മാസം വരെയുള്ള കുറഞ്ഞകാലയളവിലെ കണക്കുകളാണ് കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി സൂചിപ്പിക്കുന്നത്.നടന്ന കുറ്റകൃത്യങ്ങളില്‍ എത്രയെണ്ണം തീര്‍പ്പാക്കാന്‍ സാധിച്ചുവെന്ന കാര്യത്തില്‍ പോലീസ് വ്യക്തത നല്‍കിയിട്ടില്ല.

Read More

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഡല്‍ഹിക്ക്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക സന്ദർശനത്തിനായി നാളെ ഡല്‍ഹിക്ക് പോകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയാണ് പ്രധാന അജണ്ട. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങൾ ഉന്നയിക്കാനാണ് പ്രധാനമന്ത്രിയെ സന്ദർശിക്കുന്നത്. കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അതിവേഗ റെയിൽ പദ്ധതിയടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിന്റെ പിന്തുണ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ തേടും.

Read More

കാമുകനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; തുണി ഫാക്ടറിക്ക് തീയിട്ട് യുവതി

ഗുജറാത്തില്‍ തുണി ഫാക്ടറി തീവെച്ച് നശിപ്പിക്കാന്‍ ശ്രമിച്ച യുവതി പിടിയില്‍. ഗാന്ധിധാം ഗണേശ് നഗര്‍ സ്വദേശിയായ മായാബെന്‍ പര്‍മാര്‍ ആണ് താന്‍ ജോലി ചെയ്യുന്ന ഫാക്ടറി തീയിടാന്‍ ശ്രമിച്ചത്. കാമുകനെ ജോലിയില്‍ നിന്ന് പുരിച്ചുവിട്ടതിന്റെ പ്രതികാരമായാണ് യുവതി ഫാക്ടറി നശിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. ജൂലൈ അഞ്ചിന് വൈകിട്ടായിരുന്നു കാനം ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ഫാക്ടറിക്കുള്ളിൽ തുണികൾ കൊണ്ട് പോകുന്ന ഉന്തുവണ്ടിക്കാണ് തീപിടിച്ചത്. സംഭവം ഉടന്‍ തന്നെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇവര്‍…

Read More

ഈദ് അൽ അദ: യുഎഇ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു

യുഎഇ: അറഫാത്ത് ദിനം, ഈദ് അൽ അദാ എന്നീ ദിനങ്ങളോടനുബന്ധിച്ച് യുഎഇയിൽ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങളും ഫെഡറൽ ഏജൻസികൾക്കും ജൂലൈ 19 മുതൽ , തിങ്കൾ, ജൂലൈ 22, വ്യാഴം വരെ) അവധിദിനം ആയിരിക്കുമെന്ന് അറിയിച്ചു. രണ്ട് ദിവസത്തെ വാരാന്ത്യവുമായി ചേർന്ന് യുഎഇ നിവാസികൾക്ക് ആറ് ദിവസത്തെ ഇടവേള ആസ്വദിക്കാൻ കഴിയും. ജൂലൈ 25 ഞായറാഴ്ച മുതൽ പതിവ് പ്രവൃത്തി സമയം പുനരാരംഭിക്കും. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ…

Read More

കോതമംഗലത്ത് ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

  എറണാകുളം കോതമംഗലത്ത് ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പോത്താനിക്കാട് പുളിന്താനത്ത് വാടകക്ക് താമസിക്കുന്ന ചേന്നിരിക്കൽ സജി(46)യാണ് അറസ്റ്റിലായത്. മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത് ഇയാൾ ഭിന്നശേഷിക്കാരിയായ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു പ്രായപൂർത്തിയാകാത്ത മറ്റൊരു ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനും ഇയാൾ മുമ്പ് അറസ്റ്റിലായിട്ടുണ്ട്.

Read More

പാലക്കാട് – കോയമ്പത്തൂർ ബോണ്ട് സർവ്വീസുകൾ നാളെ മുതൽ

  തിരുവനന്തപുരം: കോവിഡ് കാരണം നിർത്തി വെച്ചിരുന്ന പാലക്കാട് – കോയമ്പത്തൂർ ബോണ്ട് സർവ്വീസുകൾ നാളെ (തിങ്കൽ ) മുതൽ പുനരാരംഭിക്കുമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കെഎസ്ആർടിസി അന്തർ സംസ്ഥാന സർവ്വീസുകൾ തിരുവനന്തപുരത്ത് നിന്നും ഞാറാഴ്ച വൈകുന്നേരം മുതലും മറ്റുള്ള സ്ഥലങ്ങളിൽ നിന്നും തിങ്കളാഴ്ച രാവിലെ മുതലും തുടങ്ങാൻ ഇരുന്ന സമയത്താണ് കോയമ്പത്തൂരിലേക്ക് സർവ്വീസ് നടത്താൻ കോയമ്പത്തൂർ കളക്ടർ താൽക്കാലിക അനുമതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പാലക്കാട് യൂണിറ്റിൽ…

Read More

ഗൾഫിൽ ബലിപെരുന്നാൾ ജൂലൈ 20ന്

  ദുബായ്: ദുൽ ഹജ് മാസം ഒന്ന് ഇന്ന് (ഞായറാഴ്ച) ആയതിനാൽ, ഗൾഫിൽ ബലിപെരുന്നാൾ ഈ മാസം (ജൂലൈ) 20നായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. 19നാണ് അറഫാ ദിനം. സൗദി സുപ്രീം കോടതിയും ഒമാനും പെരുന്നാൾ 20നാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദുബായ് മതകാര്യ വകുപ്പ് ട്വിറ്ററിലൂടെ ഇതുറപ്പിച്ചു.

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.16 ലക്ഷം സാമ്പിളുകൾ; ടിപിആർ 10.48

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,502 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 896, കൊല്ലം 1637, പത്തനംതിട്ട 440, ആലപ്പുഴ 898, കോട്ടയം 390, ഇടുക്കി 218, എറണാകുളം 1524, തൃശൂർ 1334, പാലക്കാട് 1040, മലപ്പുറം 1382, കോഴിക്കോട് 1250, വയനാട് 332, കണ്ണൂർ 606, കാസർഗോഡ് 555 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,14,844 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,35,423 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

വ്യവസായ സംരക്ഷണത്തിന് പുതിയ ബിൽ; ലക്ഷ്യം കേരളത്തെ വ്യവസായ സൗഹൃദമാക്കുക

  സംസ്ഥാനത്തെ വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായി പുതിയ ബിൽ വരുന്നു. വ്യവസായങ്ങൾക്ക് തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാനടപടികൾ അടക്കം വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. അടുത്ത നിയമസഭാ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു വ്യവസായികളുടെ പരാതി പരിഹരിക്കാൻ സംസ്ഥാന, ജില്ലാതല സമിതികളുണ്ടാകും. ഇവരെടുക്കുന്ന തീരുമാനം എല്ലാ വകുപ്പുകൾക്കും അംഗീകരിക്കേണ്ടി വരും. അടുത്ത നിയമസഭാ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കാനാണ് നീക്കം. വിവിധ വകുപ്പുകളെ കുറിച്ചുള്ള പരാതികൾക്കും ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു വ്യവസായ…

Read More

വയനാട് ജില്ലയില്‍ 397 പേര്‍ക്ക് കൂടി കോവിഡ്;332 പേര്‍ക്ക് , ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.88

  വയനാട് ജില്ലയില്‍ ഇന്ന് (11.07.21) 397 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 332 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.88 ആണ്. 393 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 ആരോഗ്യ പ്രവർത്തർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 68598 ആയി. 64192 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3742 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2613 പേര്‍ വീടുകളിലാണ്…

Read More