ഗുജറാത്തില്‍ തുണി ഫാക്ടറി തീവെച്ച് നശിപ്പിക്കാന്‍ ശ്രമിച്ച യുവതി പിടിയില്‍. ഗാന്ധിധാം ഗണേശ് നഗര്‍ സ്വദേശിയായ മായാബെന്‍ പര്‍മാര്‍ ആണ് താന്‍ ജോലി ചെയ്യുന്ന ഫാക്ടറി തീയിടാന്‍ ശ്രമിച്ചത്. കാമുകനെ ജോലിയില്‍ നിന്ന് പുരിച്ചുവിട്ടതിന്റെ പ്രതികാരമായാണ് യുവതി ഫാക്ടറി നശിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.
ജൂലൈ അഞ്ചിന് വൈകിട്ടായിരുന്നു കാനം ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ഫാക്ടറിക്കുള്ളിൽ തുണികൾ കൊണ്ട് പോകുന്ന ഉന്തുവണ്ടിക്കാണ് തീപിടിച്ചത്. സംഭവം ഉടന്‍ തന്നെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇവര്‍ പെട്ടെന്ന് തന്നെ തീയണച്ചതു കൊണ്ട് വലിയ അപകടം ഒഴിവായി.
അപകടത്തിനു പിന്നാലെ അധികൃതര്‍ സിസിടിവി പരിശോധിച്ചിരുന്നു. തുടര്‍ന്ന് യുവതിയാണ് തീ കൊളുത്തിയതിന് പിന്നിലെന്ന് വ്യക്തമായി. കമ്പനി അധികൃതർ ചോദ്യം ചെയ്തപ്പോളാണ് പ്രതികാരത്തിന്റെ കഥ അറിയുന്നത്. തുടർന്ന് വിവരം പൊലീസ് അറിയിക്കുകയും രേഖാമൂലം പരാതി നല്‍കുകയും ചെയ്തു.