ഗൾഫിൽ ബലിപെരുന്നാൾ ജൂലൈ 20ന്

 

ദുബായ്: ദുൽ ഹജ് മാസം ഒന്ന് ഇന്ന് (ഞായറാഴ്ച) ആയതിനാൽ, ഗൾഫിൽ ബലിപെരുന്നാൾ ഈ മാസം (ജൂലൈ) 20നായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. 19നാണ് അറഫാ ദിനം.

സൗദി സുപ്രീം കോടതിയും ഒമാനും പെരുന്നാൾ 20നാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദുബായ് മതകാര്യ വകുപ്പ് ട്വിറ്ററിലൂടെ ഇതുറപ്പിച്ചു.