ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ ജൂലൈ 7 മുതൽ പുനരാരംഭിച്ചേക്കുമെന്ന് എമിറേറ്റ്‌സ് എയർലൈൻ

 

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രാ വിമാന സർവീസുകൾ ജൂലൈ 7 മുതൽ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്‌സ് എയർലൈൻസ് അധികൃതർ അറിയിച്ചു. സർക്കാർ വകുപ്പുകളിൽ നിന്ന് ഇതിനായുള്ള മാർഗനിർദേശങ്ങൾക്കും അനുമതിക്കുമായി കാത്തിരിക്കുകയാണെന്നും എമിറേറ്റ്‌സ് പറയുന്നു

യാത്രക്കാരന്റെ ചോദ്യത്തിന് ട്വിറ്ററിലൂടെ മറുപടി നൽകുകയായിരുന്നു എമിറേറ്റ്‌സ് എയർലൈൻസ്. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നും എമിറേറ്റ്‌സ് എയർലൈൻ അറിയിച്ചു. വെബ്‌സൈറ്റിൽ ജൂലൈ 7 മുതലുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചിട്ടുണ്ട്

അതേസമയം എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ്, മറ്റ് സ്വകാര്യ വിമാന കമ്പനികൾ എന്നിവ ടിക്കറ്റ് ബുക്കിംഗ് പുനരാരംഭിച്ചിട്ടില്ല.