അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് കേന്ദ്രസർക്കാർ നീട്ടി

 

അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് കേന്ദ്രസർക്കാർ വീണ്ടും നീട്ടി. ജൂൺ 30 വരെയാണ് വിലക്ക് നീട്ടിയത്. നിലവിൽ വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാന സർവീസുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്.

കൂടാതെ അമേരിക്ക, യുകെ, കെനിയ, ഭൂട്ടാൻ, ഫ്രാൻസ് അടക്കമുള്ള 27 രാജ്യങ്ങൾക്കിടയിൽ ഇന്ത്യ വിമാന സർവീസ് നടത്തുന്നുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ചില രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയിരുന്നു. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇറാൻ, ഇറ്റലി, ഇന്തോനേഷ്യ, യുഎഇ, സിംഗപ്പൂർ, ജർമനി തുടങ്ങിയ രാജ്യങ്ങളാണ് വിലക്കേർപ്പെടുത്തിയത്.