കണ്ടൈൻറ്മെൻറ് സോൺ: അമ്പലവയൽ പഞ്ചായത്തിനെതിരെ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം
അമ്പലവയൽ: കണ്ടൈൻറ്മെൻറ് സോൺ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ചില സാമൂഹിക മാധ്യമങ്ങൾ വഴിയും, ഗ്രൂപ്പുകൾ വഴിയും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്സത്ത്, വൈസ് പ്രസിഡന്റ് കെ ഷമീർ എന്നിവർ അറിയിച്ചു. കോവിഡ് പോസിറ്റീവ് നിരക്ക് കുറയുന്നതിനനുസരിച്ച്, സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് കണ്ടൈൻറ്മെൻറ് സോൺ പിൻവലിക്കുന്നതിന് മെഡിക്കൽ ഓഫീസർ ശുപാർശ നൽകുന്ന പക്ഷം ആയത് ജില്ലാ ദുരന്ത നിവാരണ സമിതി അധ്യക്ഷ കൂടിയായ ജില്ലാ കളക്ടർക്ക് അയച്ചുകൊടുക്കുകയും കളക്ടറുടെ നിർദ്ദേശം പ്രകാരം…