വിഴിഞ്ഞം ബോട്ടപകടത്തിൽ മരിച്ചവരുടെ വീടുകൾ മന്ത്രിമാർ സന്ദർശിച്ചു; പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

 

വിഴിഞ്ഞത്ത് ബോട്ടപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ വീടുകൾ മന്ത്രിമാരായ ആന്റണി രാജുവും സജി ചെറിയാനും സന്ദർശിച്ചു. മരിച്ച മൂന്ന് പേരുടെയും കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മന്ത്രിമാർ അറിയിച്ചു. അടിയന്തര ധനസഹായമായി ഇരുപതിനായിരം രൂപ വീതം മന്ത്രിമാർ കൈമാറി

ഹാർബറിലെ മണ്ണ് നീക്കം ചെയ്യാൻ തീരുമാനിച്ചതായി മന്ത്രിമാർ അറിയിച്ചു. കാലാവസ്ഥ അനൂകൂലമായാൽ നാളെ തന്നെ ഇത് ചെയ്യും. മത്സ്യത്തൊഴിലാളികൾക്ക് ജീവൻരക്ഷാ സംവിധാനങ്ങൾ കൈമാറുമെന്നും സജി ചെറിയാൻ അറിയിച്ചു. വിഴിഞ്ഞം സ്വദേശി ശബരിയാർ, പൂന്തുറ സ്വദേശി ഡേവിസൺ, ജോസഫ് എന്നിവരുടെ വീടുകളിലാണ് മന്ത്രിമാർ എത്തിയത്.