വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. പൂന്തുറ സ്വദേശി ജോസഫ് വർഗീസ്, സേവ്യർ എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.
ചൊവ്വാഴ്ച അർധരാത്രിയിലാണ് വിഴിഞ്ഞത്ത് ബോട്ട് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനത്തിന് ശേഷം കരയിലേക്ക് തിരികെ വരുന്നതിനിടെ ശക്തമായ തിരയിൽ അകപ്പെട്ടാണ് ബോട്ട് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന ചിലരെ രക്ഷപ്പെടുത്തിയിരുന്നു. എങ്കിലും മൂന്ന് പേരെ കാണാതായി. ഇതിൽ പുന്തുറ സ്വദേശി ഡേവിസണിന്റെ മൃതദേഹം ഇന്നലെ വൈകുന്നേരം ലഭിച്ചിരുന്നു.