പൂന്തുറ ബോട്ടപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി

പൂന്തുറയിൽ നിന്ന് വള്ളത്തിൽ കടലിൽ മീൻപിടിക്കാൻ പോയി കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ പൂന്തുറ‑വിഴിഞ്ഞം സ്വദേശികളായ ശെൽവിയർ, ജോസഫ് എന്നിവർക്കായുള്ള തെരച്ചിൽ തുരുകയാണ്. ഇന്നലെ മുതൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഏഴ് പേരെ കോസ്റ്റ്ഗാർഡ് രക്ഷപെടുത്തി.

കടൽക്ഷോഭം കാരണം വള്ളങ്ങൾ വിഴിഞ്ഞം ഹാർബറിൽ അടുപ്പിക്കാൻ ശ്രമിക്കുമ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. രക്ഷാപ്രവർത്തനങ്ങൾക്കായി വിഴിഞ്ഞം ഹാർബറിൽ കനിവ് 108 ആംബുലൻസ് വിന്യസിച്ചിട്ടുണ്ട്. ഇതുവരെ 4 പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.പൂന്തുറ സ്വദേശികളായ ടെന്നിസൺ, ഡാർവിൻ , വലിയതുറ സ്വദേശി സുരേഷ് എന്നിവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പടെ ഉള്ള പോലീസ് ഉദ്യോഗസ്ഥരും മന്ത്രിമാരായ ആന്റണി രാജുവും, സജി ചെറിയാനും സ്ഥലം സന്ദർശിച്ചു.