പൂന്തുറയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; അഞ്ച് പേരെ രക്ഷപ്പെടുത്തി, ഒരാൾക്കായുള്ള തെരച്ചിൽ തുടരുന്നു

 

പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ട ആറ് പേരിൽ അഞ്ച് പേരെ രക്ഷപ്പെടുത്തി. കാണാതായ ഒരാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. നാല് പേരെ കോസ്റ്റ് ഗാർഡാണ് രക്ഷപ്പെടുത്തിയത്. ഒരാൾ നീന്തി കരയ്‌ക്കെത്തി

കടൽക്ഷോഭത്തെ തുടർന്ന് വള്ളങ്ങൾ വിഴിഞ്ഞം ഹാർബറിൽ അടുപ്പിക്കാൻ ശ്രമിക്കുമ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. രക്ഷപ്പെടുത്തിയവരിൽ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.