ടൗട്ടെ ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് മുങ്ങി ബാർജിലുണ്ടായിരുന്നവരിൽ 37 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി നാവികസേന. കാണാതായ 38 പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഇതുവരെ 188 പേരെ നാവികസേന രക്ഷപ്പെടുത്തിയിട്ടുണ്ട്
അപകടത്തിൽപ്പെട്ട ബാർജിൽ 29 മലയാളികളാണുണ്ടായിരുന്നത്. ഇതിൽ 22 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. മറ്റുള്ളവരെ കുറിച്ച് വിവരമില്ല. ചുഴലിക്കാറ്റിൽ നിയന്ത്രണം വിട്ട് ഓയിൽ റിഗിലെ പ്ലാറ്റ്‌ഫോമിലിടിച്ചാണ് പാപ്പ 305 എന്ന ബാർഡ് മുങ്ങിയത്.