ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചു; ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവായിരുന്നു

 

പാലക്കാട്: ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സ്റ്റാഫ് നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചു. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് രമ്യ ഷിബുവാണ് കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞുവീണ് മരിച്ചത്. രമ്യയുടെ റാപ്പിഡ് ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

രാത്രിയിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയില്‍ പ്രവേശിച്ച രമ്യ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാര്‍ഡിലെ കസേരയില്‍ ഇരിക്കുകയായിരുന്നു. എന്നാല്‍, പെട്ടെന്നു തന്നെ കുഴഞ്ഞ് വീഴുകയായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

ഭര്‍ത്താവ്: ഷിബു. പത്തു വയസുകാരനായ ആല്‍ബിനും എട്ടു വയസുകാരനായ മെല്‍ബിനുമാണ് മക്കള്‍.