അതിദാരിദ്ര്യം ലഘൂകരിക്കും, സർക്കാർ സേവനങ്ങൾ വീട്ടുപടിക്കലെത്തും; സുപ്രധാന തീരുമാനങ്ങളുമായി ആദ്യ മന്ത്രിസഭാ യോഗം
അതിദാരിദ്ര്യ ലഘൂകരണം പ്രവർത്തികമാക്കാൻ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഇതിനായി വിശദമായ സർവേ നടത്തുക, ക്ലേശ ഘടകങ്ങളെ നിർണയിക്കുക. അതിനായി തദ്ദേശ സ്വയം ഭരണ വകുപ്പിലെ രണ്ട് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. പാർപ്പിടമെന്നത് മനുഷ്യന്റെ അവകാശമായി അംഗീകരിച്ച സർക്കാരാണ്. എല്ലാവർക്കും ഭവനം എന്ന വിശാലമായ ലക്ഷ്യം പൂർത്തീകരിക്കാൻ വിവിധ പദ്ധതികൾ. മറുഭാഗത്ത് ജപ്തി നടപടികളൂടെയും മറ്റും ആളുകൾക്ക് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ. ഇതൊഴിവാക്കാൻ…