എന്റെ സഹോദരന് ആശംസകൾ: പിണറായി വിജയന് ആശംസ നേർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

 

തുടർച്ചയായ രണ്ടാം തവണയും കേരളാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പിണറായി വിജയന് ആശംസകൾ നേർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ട്വിറ്ററിലൂടെയാണ് ആശംസ. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എന്റെ സഹോദരൻ പിണറായി വിജയന് ആശംസകൾ എന്നായിരുന്നു ട്വീറ്റ്

പിണറായിയുടെ നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവും സാമൂഹിക സമത്വത്തിലേക്കും സമാധാനത്തിലേക്കും ജനങ്ങളുടെ അഭിവൃദ്ധിയിലേക്കും നയിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു