ഹോം ഡെലിവറിക്കായി ജ്വല്ലറികൾക്കും ടെക്‌സ്‌റ്റൈൽസുകൾക്കും തുറക്കാം; ലോക്ക് ഡൗണിൽ ഇളവുകൾ

 

സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ചെറിയ ഇളവുകൾ. ടെക്‌സ്‌റ്റൈൽസുകൾക്കും ജ്വല്ലറികൾക്കുമാണ് ഇളവുകൾ പ്രഖ്യാപിച്ചത്. ആഭരണങ്ങളും വസ്ത്രങ്ങളും ഓൺലൈൻ, ഹോം ഡെലിവറികൾ നടത്തുന്നതിന് നിശ്ചിത ജീവനക്കാരെ വെച്ച് തുറക്കാം. വിവാഹ പാർട്ടിക്കാർക്ക് ഒരു മണിക്കൂർ വരെ ഷോപ്പിൽ ചെലവഴിക്കാനും അനുമതിയുണ്ട്

നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് മത്സ്യത്തൊഴിലാളികൾക്ക് കിറ്റുകൾ വിതരണം ചെയ്യാം. പൈനാപ്പിൾ തോട്ടങ്ങളിലേക്ക് പോകാൻ തൊഴിലാളികൾക്ക് അനുമതിയുണ്ട്. ടെലികോം സേവനവുമായി ബന്ധപ്പെട്ട അവശ്യ സേവനങ്ങൾക്കും ടവറുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും അനുമതിയുണ്ട്.