അൺലോക്ക് 4ന്റെ ഭാഗമായുള്ള ഇളവുകൾ പ്രഖ്യാപിച്ചു; മെട്രോ സർവീസുകൾ പുനരാരംഭിക്കാം

നാലാം ഘട്ട അൺലോക്കിന്റെ ഭാഗമായി വരുന്ന ഇളവുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. സെപ്റ്റംബർ ഏഴ് മുതൽ ഗ്രേഡ് രീതിയിൽ മെട്രോ സർവീസുകൾ ആരംഭിക്കാം. 21 മുതൽ 100 പേർക്ക് വരെ പങ്കെടുക്കാവുന്ന പൊതുപരിപാടികൾ നടത്താനും അനുമതിയുണ്ട്.

കായികം, വിനോദം, മതം, രാഷ്ട്രീയം തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് 100 പേരുടെ അനുമതിയുള്ളത്. അതേസമയം സ്‌കൂളുകൾ, കോളജുകൾ, കോച്ചിംഗ് സെന്ററുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ അടഞ്ഞുകിടക്കും. ഓൺലൈൻ ടീച്ചിംഗിന്റെ ഭാഗമായി സെപ്റ്റംബർ 21 മുതൽ സ്‌കൂളുകളിൽ 50 ശതമാനം ജീവനക്കാർക്ക് എത്താം. ഇതിൽ അന്തിമ തീരുമാനം സംസ്ഥാനങ്ങൾക്കായിരിക്കും

സിനിമാ തീയറ്ററുകളും സ്വിമ്മിംഗ് പൂളുകളും തുറക്കില്ല. സെപ്റ്റംബർ 21 മുതൽ ഓപൺ തീയറ്ററുകൾ തുറന്ന് പ്രവർത്തിക്കാം. അതേസമയം സെപ്റ്റംബർ 30 വരെ കണ്ടെയ്ൻമെന്റ് സോണുകളിൽ യാതൊരു ഇളവുകളും ബാധകമായിരിക്കില്ല.