സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസവും തുടരും; അതിഥി തൊഴിലാളികൾക്കും കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി

 

കൊവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിഥി തൊഴിലാളികൾക്കും കിറ്റ് വിതരണം ചെയ്യും. അടുത്താഴ്ച മുതൽ കിറ്റുകൾ കൊടുത്തു തുടങ്ങുമെന്നും കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു

സംസ്ഥാനത്ത് 18-45 വയസ്സ് വരെയുള്ളവർക്ക് പൂർണമായും ഒറ്റയടിക്ക് വാക്‌സിൻ നൽകാൻ കഴിയില്ല. മറ്റ് രോഗങ്ങളുള്ളവർക്ക് മുൻഗണന നൽകും. രോഗമുള്ളവരുടെയും ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടുകളിൽ പോകുന്ന വാർഡുതല സമിതിയിലുള്ളവർക്കും മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു