രവീന്ദ്ര ജഡേജയും ഷമിയും തിരികെ എത്തി; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

  ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവർ ടീമിൽ തിരികെയെത്തി. അതേസമയം ഹാർദിക് പാണ്ഡ്യ, പൃഥ്വി ഷാ, ഭുവനേശ്വർ കുമാർ എന്നിവർക്ക് അവസരം ലഭിച്ചില്ല 20 അംഗ സംഘത്തെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുന്നത്. ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളി. ഓഗസ്റ്റ് 4 മുതൽ സെപ്റ്റംബർ 14 വരെയാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകൾ അടങ്ങിയ പരമ്പര ഇന്ത്യൻ…

Read More

ലോക്ക് ഡൗണിൽ ആരും പട്ടിണി കിടക്കില്ല; ആവശ്യക്കാർക്ക് ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുമെന്ന് മുഖ്യമന്ത്രി

  ലോക്ക് ഡൗണിൽ ആരും പട്ടിണി കിടക്കരുതെന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യക്കാർക്ക് ഭക്ഷണം വീട്ടിൽ എത്തിച്ചു നൽകും. എല്ലായിടത്തും ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവർക്ക് ഭക്ഷണം എത്തിച്ചു നൽകും ചിലയിടങ്ങളിൽ ജനകീയ ഹോട്ടലുകൾ വഴി ഭക്ഷണമെത്തിക്കാൻ കഴിയും. ജനകീയ ഹോട്ടലുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ ഭക്ഷണം എത്തിക്കാൻ കമ്മ്യൂണിറ്റി കിച്ചൺ സംവിധാനം തദ്ദേശ സ്ഥാപനങ്ങൾ ആരംഭിക്കും. ലോക്ക് ഡൗൺ സമയത്ത് അത്യാവശ്യ സമയത്ത് പോലീസിൽ നിന്ന് പാസ് വാങ്ങി പുറത്തിറങ്ങാം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയാൽ…

Read More

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസവും തുടരും; അതിഥി തൊഴിലാളികൾക്കും കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി

  കൊവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിഥി തൊഴിലാളികൾക്കും കിറ്റ് വിതരണം ചെയ്യും. അടുത്താഴ്ച മുതൽ കിറ്റുകൾ കൊടുത്തു തുടങ്ങുമെന്നും കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു സംസ്ഥാനത്ത് 18-45 വയസ്സ് വരെയുള്ളവർക്ക് പൂർണമായും ഒറ്റയടിക്ക് വാക്‌സിൻ നൽകാൻ കഴിയില്ല. മറ്റ് രോഗങ്ങളുള്ളവർക്ക് മുൻഗണന നൽകും. രോഗമുള്ളവരുടെയും ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടുകളിൽ പോകുന്ന വാർഡുതല സമിതിയിലുള്ളവർക്കും മുൻഗണന നൽകുമെന്നും…

Read More

കൊവിഡ് 19 മൃതദേഹ സംസ്കരണം : മാർഗനിർദേശങ്ങൾ പുറത്തിറക്കി

  കൊവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കുന്നതിനെ സംബന്ധിച്ച് പൊതുജനങ്ങൾക്കായി ജില്ലാ ഭരണകൂടം മാർഗനിർദേശങ്ങൾ പുറത്തിറക്കി. കോവിഡ് 19 രോഗികൾ മരിക്കുമ്പോൾ അവരുടെ മൃതദേഹം ഏറ്റുവാങ്ങാനും സംസ്കരിക്കാനും ബന്ധുക്കൾ തയ്യാറാകാത്ത സാഹചര്യത്തിൽ അതിനുള്ള ഉത്തരവാദിത്വം 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരവും മുൻസിപ്പൽ ആക്ട് പ്രകാരവും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്കാണ്. കൊവിഡ് രോഗികൾ മരിച്ചാൽ ആ വിവരം ആശുപത്രി അധികൃതർ ഉടൻ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലും തദ്ദേശസ്വയംഭരണ സെക്രട്ടറിയെയും ബന്ധുക്കളെയും അറിയിക്കണം. മൃതദേഹം…

Read More

വയനാട് ജില്ലയില്‍ ഇന്ന് 1173 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.66

വയനാട് ജില്ലയില്‍ ഇന്ന് (7.05.21) 1173 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 277 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.66 ആണ്. 1148 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.ഇതില്‍ ഏഴ് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 46244 ആയി. 32479 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 12404 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 11569…

Read More

കേരള സർവകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി

  കേരള സർവകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി. സംവരണ തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂനിറ്റായി കണക്കാക്കിയാണ് സർവകലാശാല സംവരണം നിശ്ചയിച്ചത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ലൈഫ് സയൻസ് വിഭാഗം അധ്യാപകൻ ഡോ. ജി രാധാകൃഷ്ണ പിള്ള, കേരള സർവകലാശാല തമിഴ് വകുപ്പ് അധ്യാപിക ഡോ. ടി വിജയലക്ഷ്മി എന്നിവർ ഫയൽ ചെയ്ത…

Read More

സംസ്ഥാനത്ത് ഇന്ന് 38,460 പേർക്ക് കൊവിഡ്, 54 മരണം; 26,662 പേർക്ക് രോഗമുക്തി

  കേരളത്തിൽ വെള്ളിയാഴ്ച 38,460 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂർ 3738, കണ്ണൂർ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160, കോട്ടയം 2153, പത്തനംതിട്ട 1191, വയനാട് 1173, ഇടുക്കി 1117, കാസർഗോഡ് 939 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി…

Read More

ഗായകനും സംഗീത സംവിധായകനുമായ ജി ആനന്ദ് കൊവിഡ് ബാധിച്ച് മരിച്ചു

  ഗായകനും സംഗീത സംവിധായകനുമായ ജി ആനന്ദ് കൊവിഡ് ബാധിച്ച് മരിച്ചു. 67 വയസ്സായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. ഒരു കാലഘട്ടത്തിൽ തെലുങ്ക് ചിത്രങ്ങളിലെ അഭിവാജ്യ ഘടകമായിരുന്നു. നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നിർവഹിക്കുകയും ചെയ്തിട്ടുണ്ട് കൊവിഡ് ബാധിച്ച് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഏഴ് പേരാണ് സിനിമാ രംഗത്ത് നിന്ന് മരിച്ചത്. തമിഴ്‌നടൻ പാണ്ഡു, ബോളിവുഡ് എഡിറ്റർ അജയ് ശർമ, ഗായകൻ കൊമങ്കൻ, നടി അഭിലാഷ പാട്ടീൽ, നടി ശ്രീപദ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ…

Read More

ഓക്‌സിജൻ പ്ലാന്റുകൾ അനുവദിച്ചത് കേന്ദ്രസർക്കാർ: അവകാശവാദവും കുറ്റപ്പെടുത്തലുകളുമായി സഹമന്ത്രി മുരളീധരൻ

  മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങൾ വ്യക്തിപരമല്ലെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. കാര്യങ്ങൾ പറയുമ്പോൾ മുഖ്യമന്ത്രിയെ വിമർശിക്കലാണെന്ന് പറയുന്നത് ദൗർഭാഗ്യകരമാണ്. ജനങ്ങൾ പരിഹാരം കണ്ടെത്താൻ അഭ്യർഥിക്കുന്ന വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് ശ്രമിക്കുന്നത് കേന്ദ്രസർക്കാർ ട്രെയിനുകളും വിമാനങ്ങളും ഉപയോഗപ്പെടുത്തി രാജ്യത്തെല്ലായിടത്തും ഓക്‌സിജൻ ലഭ്യമാക്കാനുള്ള നടപടിയെടുക്കുന്നുണ്ട്. ട്രെയിൻ മാർഗം ഇതുവരെ 2511 മെട്രിക് ടൺ ഓക്‌സിജൻ ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തിന് ഓക്‌സിജൻ ലഭ്യമായതിന് ശേഷം സംസ്ഥാനത്ത് എല്ലായിടത്തും എത്തിക്കാനുള്ള ടാങ്കറുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സർക്കാരാണ് ഓക്‌സിജൻ സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത് ശ്രദ്ധയിൽപ്പെട്ടു….

Read More

സിദ്ധിഖ് കാപ്പനെ മഥുര ജയിലിലേക്ക് മാറ്റി; നിർബന്ധിപ്പിച്ച് ഡിസ്ചാർജ് ചെയ്തതെന്ന് കുടുംബം

  യുപി പോലീസിന്റെ കസ്റ്റഡിയിലുള്ള സിദ്ധിഖ് കാപ്പനെ ഡൽഹി എയിംസിൽ നിന്ന് വീണ്ടും മഥുര ജയിലിലേക്ക് മാറ്റി. ഭാര്യയെയോ അഭിഭാഷകനയോ അറിയിക്കാതെയാണ് കാപ്പനെ മഥുരയിലേക്ക് മാറ്റിയത്. യുപി പോലീസ് നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യിപ്പിക്കുകയായിരുന്നുവെന്നും കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ആയോ എന്ന് ഉറപ്പുവരുത്തിയിട്ടില്ലെന്നും കാപ്പന്റെ കുടുംബം ആരോപിച്ചു. വിദഗ്ധ ചികിത്സക്കായി കാപ്പനെ എയിംസിൽ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് എയിംസിലേക്ക് കൊണ്ടുവന്നത്. എന്നാൽ ഇന്നലെ വൈകുന്നേരത്തോടെ രഹസ്യമായി സിദ്ധിഖ് കാപ്പനെ മഥുര ജയിലിലേക്ക് മാറ്റുകയായിരുന്നു.

Read More