രവീന്ദ്ര ജഡേജയും ഷമിയും തിരികെ എത്തി; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

 

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവർ ടീമിൽ തിരികെയെത്തി. അതേസമയം ഹാർദിക് പാണ്ഡ്യ, പൃഥ്വി ഷാ, ഭുവനേശ്വർ കുമാർ എന്നിവർക്ക് അവസരം ലഭിച്ചില്ല

20 അംഗ സംഘത്തെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുന്നത്. ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളി. ഓഗസ്റ്റ് 4 മുതൽ സെപ്റ്റംബർ 14 വരെയാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകൾ അടങ്ങിയ പരമ്പര

ഇന്ത്യൻ ടീം: വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, രോഹിത് ശർമ, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, റിഷഭ് പന്ത്, രവീന്ദ്ര ജജേഡ, ആർ അശ്വിൻ, അക്‌സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാർദൂൽ താക്കൂർ, ഉമേഷ് യാദവ്, കെഎൽ രാഹുൽ, വൃദ്ധിമാൻ സാഹ

അഭിമന്യു ഈശ്വരൻ, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാൻ, അർസാൻ നാഗസ്വല്ല എന്നിവരെ സ്റ്റാൻഡ് ബൈ താരങ്ങളായും പരിഗണിച്ചിട്ടുണ്ട്.