ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിന്റെ തെരഞ്ഞെടുപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ബിസിസിഐ പുറത്തുവിട്ടു. ജൂൺ 18 മുതൽ 22 വരെ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ഫൈനൽ നടക്കുന്നത്. ന്യൂസിലാൻഡാണ് കലാശപ്പോരിൽ ഇന്ത്യയുടെ എതിരാളികൾ
24 അംഗ ടീമിനെ മെയ് അവസാനത്തോടെ തെരഞ്ഞെടുക്കും. ചേതൻ ശർമ അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയോട് 24 അംഗങ്ങളുടെ പട്ടിക നൽകാൻ നിർദേശിച്ചിട്ടുണ്ട്. നേരത്തെ 35 അംഗങ്ങളുടെ പട്ടിക സെലക്ഷൻ സമിതി നൽകിയിരുന്നു. ഇത് വെട്ടുച്ചുരുക്കി 24 ആക്കും
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന അതേ ടീം തന്നെയാകും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യയ്ക്കായി ഇറങ്ങുക