ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 3-1ന് സ്വന്തമാക്കിയതോടെ ഇന്ത്യ ലോക ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തി. ന്യൂസിലന്റിനെ പിന്‍തള്ളിയാണ് ഇന്ത്യ റാങ്കിങില്‍ മുന്നേറ്റം നടത്തിയത്. 122 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. ന്യൂസിലന്റിന് 118ഉം മൂന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്ക് 113 ഉം പോയിന്റാണുള്ളത്. ഇംഗ്ലണ്ട് (105) നാലാം സ്ഥാനത്തും പാകിസ്താന്‍ (90) അഞ്ചാം സ്ഥാനത്തുമാണ്. ഐസിസി റാങ്കിങില്‍ ഒന്നാം സ്ഥാനം നേടിയ ഇന്ത്യക്ക് 73 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും ദണ്ഡും ലഭിക്കും.
പരമ്പര ജയത്തോടെ ഇന്ത്യ ഐസിസിയുടെ ആദ്യത്തെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടി. ഫൈനലില്‍ ന്യൂസിലന്റാണ് ഇന്ത്യയുടെ എതിരാളി. ജൂണ്‍ 18 മുതല്‍ 22 വരെ ലോര്‍ഡ്‌സിലാണ് ഫൈനല്‍.