ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. വൈകുന്നേരം ഏഴ് മണിക്ക് അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു
ആദ്യ മത്സരത്തിലെ ഞെട്ടിക്കുന്ന തോൽവിക്ക് പകരം ചോദിക്കാനായാണ് കോഹ്ലി പട ഇന്നിറങ്ങുന്നത്. ടെസ്റ്റ് പരമ്പരയിലും ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. പിന്നീടുള്ള മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കുകയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു.
ടി20 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പരമ്പര നഷ്ടപ്പെടുത്താൻ ഇന്ത്യ തയ്യാറല്ല. അതിനാൽ തന്നെ വാശിയേറിയ പോരാട്ടമാകും ഇന്ന് നടക്കുക. രോഹിത് ശർമയെ ഓപണർ സ്ഥാനത്തേക്ക് ഇന്ത്യ തിരികെ വിളിച്ചേക്കും. ശിഖർ ധവാൻ പുറത്തിരിക്കേണ്ടി വരും. കോഹ്ലിയുടെ ബാറ്റിംഗ് ഫോമും ആരാധകർക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.
രാഹുൽ തെവാത്തിയക്ക് അവസരം നൽകണമെന്ന വാദം ഉയരുന്നുണ്ട്. ചാഹലിന് പകരം തെവാത്തിയ ഇന്ന് കളിക്കാൻ സാധ്യതയേറെയാണ്.