ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. സിഡ്‌നിയിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.40നാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരം ജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. ഇന്നും ജയം തുടരാനായാൽ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം
അതേസമയം ഇന്ന് ജയിച്ച് പരമ്പരയിൽ ഒപ്പത്തിനൊപ്പമെത്താനാകും ഓസീസിന്റെ ശ്രമം. പരുക്കാണ് ഓസ്‌ട്രേലിയയെ അലട്ടുന്ന പ്രശ്‌നം. ഡേവിഡ് വാർണർ, ആഷ്ടൻ അഗാർ, മാർകസ് സ്റ്റോയിനിസ്, മിച്ചൽ മാർഷ് എന്നിവർ പരുക്കിന്റെ പിടിയിലാണ്. ഫിഞ്ചിനും കഴിഞ്ഞ ദിവസം പരുക്കേറ്റിരുന്നു. മിച്ചൽ സ്റ്റാർക്ക് കുടുംബപരമായ പ്രശ്‌നങ്ങളെ തുടർന്ന് നാട്ടിലേക്ക് മടങ്ങി
ഇന്ത്യൻ നിരയിൽ ജഡേജ ടി20 പരമ്പരയിൽ തുടർന്ന് കളിക്കില്ല. പകരം ചാഹൽ ടീമിലെത്തും. മലയാളി താരം സഞ്ജു സാംസണും ആദ്യ ഇലവനിലുണ്ടാകും. മുഹമ്മദ് ഷമിക്ക് പകരം ബുമ്ര ഇന്ന് കളിച്ചേക്കും .