തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഈ മാസം എട്ടിനാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ അഞ്ച് ജില്ലകളിലാണ് എട്ടിന് വോട്ടെടുപ്പ് നടക്കുന്നത്
കൊവിഡ് സാഹചര്യത്തിൽ കൊട്ടിക്കലാശത്തിന് അനുമതിയില്ല. കൊട്ടിക്കലാശത്തിന്റെ പേരിൽ ആൾക്കൂട്ടം രൂപപ്പെട്ടാൽ കർശന നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടർമാർ അറിയിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡം പാലിക്കാത്ത സ്ഥാനാർഥിക്കെതിരെയും നടപടി സ്വീകരിക്കും.
ജാഥ, ആൾക്കൂട്ടമുണ്ടാക്കുന്ന പരിപാടികൾ ഒഴിവാക്കണം. പ്രചാരണ വാഹനം കൂടുതൽ സമയം നിർത്തിയിട്ട് അനൗൺസ്‌മെന്റ് നടത്തുന്നത് ഒഴിവാക്കണം. നിർദേശം ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.