മതത്തിന്‍റെയും ജാതിയുടെയും പേരിൽ തൊഴിലാളികളുടെ ഐക്യം തകർക്കുന്നു; തൊഴിലാളികൾക്ക് മെയ്ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: തൊഴിലാളികൾക്ക് മെയ്ദിനാശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . തൊഴിലാളികൾ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങൾ പലതും കവർന്നെടുക്കാൻ വലിയതോതിൽ ശ്രമം നടക്കുന്ന കാലഘട്ടമാണിത്. മതത്തിന്‍റെയും ജാതിയുടെയും പേരിൽ തൊഴിലാളികളുടെ ഐക്യം തകർക്കാനും ശ്രമം നടക്കുന്നു. ഇത്തരം കടന്നാക്രമണങ്ങളെയും വിഭാഗീയ പ്രവർത്തനങ്ങളെയും പ്രതിരോധിക്കുന്നതിന് തൊഴിലാളി വർഗം കൂടുതൽ ജാഗ്രത പുലർത്തേണ്ട കാലമാണിത്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ ഏറ്റവുമധികം പ്രയാസം നേരിടുന്നത് തൊഴിലാളികളാണ്. മഹാമാരി നേരിടുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയാവട്ടെ ഇത്തവണത്തെ തൊഴിലാളി ദിനമെന്ന് മുഖ്യമന്ത്രി…

Read More

തോമാട്ടുചാൽ കടൽമാട് ചെറുപറമ്പിൽ സി സി ആന്റണി (80) നിര്യാതനായി

തോമാട്ടുചാൽ : കടൽമാട് ചെറുപറമ്പിൽ സി സി ആന്റണി (80) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ :ഷിജി,ബിനോയ്,വിനോദ്,മാർട്ടിൻ. മരുമക്കൾ : സണ്ണി,റെനി,സിനി,ഡോണ.

Read More

സുൽത്താൻ ബത്തേരി മലവയൽ ഉതിനിക്കുട്ടിൽ അബ്ദുള്ളകുട്ടി ഹാജി (85 ) നിര്യാതനായി

  സുൽത്താൻ ബത്തേരി:മലവയൽ ഉതിനിക്കുട്ടിൽ അബ്ദുള്ളകുട്ടി ഹാജി (85 ) നിര്യാതനായി. ഭാര്യ : കദീജ മക്കൾ : ശംസുദ്ധീൻ, ബഷീർ, സഫിയ, ഹാരിസ്, റംല, സഫറുദ്ധീൻ, ഫൈസൽ, സൈഫുദ്ധീൻ, റഹ്മത്ത്. മരുമക്കൾ : സക്കീന, ആമിന,സുനീറ, ഷബ്‌ന, നബീല, ദുജാനത്,അഷ്‌റഫ്‌, കുഞ്ഞി മുഹമ്മദ്‌,പരേതനായ മൊയ്തുണി.

Read More

സുൽത്താൻ ബത്തേരി വേങ്ങൂർ ബ്ലാങ്കര വീട്ടിൽ കുഞ്ഞിഖാദർ ഹാജി യുടെ ഭാര്യ ഷരീഫ (70) നിര്യാതയായി

സുൽത്താൻ ബത്തേരി വേങ്ങൂർ ബ്ലാങ്കര വീട്ടിൽ കുഞ്ഞിഖാദർ ഹാജി യുടെ ഭാര്യ ഷരീഫ (70) നിര്യാതയായി.മക്കൾ മുഹമ്മദലി,സുഫൈറ മരുമക്കൾ.യൂസുഫ് ഖമറുന്നിസ.ഖബറടക്കം ഇന്നലെ വൈകുന്നേരം 3.30 ന് വേങ്ങൂർ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ.

Read More

വോട്ടെണ്ണല്‍: ആഹ്ലാദം വീട്ടിലായാല്‍ പിന്നെ ദു:ഖിക്കേണ്ട, മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിയിലേക്ക് കേരളത്തെ നയിക്കരുതെന്ന് ആരോഗ്യമന്ത്രി

കോവിഡ് അതിതീവ്ര വ്യാപനം നടക്കുന്ന സാഹചര്യത്തിലും ജനിതകമാറ്റം വന്ന വൈറസ് വളരെ പെട്ടന്ന് രോഗ സംക്രമണം നടത്തുമെന്നതിനാലും വോട്ടെണ്ണല്‍ ദിനത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ.ശൈലജ ടീച്ചര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുജനങ്ങളും എല്ലാവരും ഒരുപോലെ ശ്രദ്ധിക്കേണ്ടതാണ്. തീവ്രവ്യാപന ശേഷിയുള വൈറസ് വകഭേദങ്ങളുടെ വര്‍ദ്ധിച്ച സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് കോവിഡ് പ്രതിരോധ നിയന്ത്രണ നടപടികള്‍ ശക്തമാക്കിയത്. പ്രവര്‍ത്തകരും പൊതുജനങ്ങളും വീടിനുള്ളില്‍ തന്നെയിരുന്ന് തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ശ്രമിക്കേണ്ടതാണ്….

Read More

ഓക്സിജൻ കോൺസൻ്ററേറ്റർ സംഭാവന ചെയ്തു.

സുൽത്താൻ ബത്തേരി: താലൂക്ക് ആശുപത്രിയിലേക്ക് പബ്ലിക് ലൈബ്രറി സുൽത്താൻ ബത്തേരി ഓക്സിജൻ കോൺസൻ്റെറേറ്റർ സംഭാവന ചെയ്തു.കോവിഡ് പ്രോട്ടോകോൾ പാലിച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഓക്സിജൻ കോൺസൻ്ററേറ്റർ ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സേതുലക്ഷ്മി ഏറ്റുവാങ്ങി.ബത്തേരി പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.പി സന്തോഷ്, ലൈബ്രറി എക്സിക്യൂട്ടിവ് അംഗം പി.കെ അനൂപ്, ഡോ.സുരാജ്, ഹെൽത്ത് ഇൻസ്പെക്ടർ എ.എൻ.ഗീത, ഗോപിനാഥൻ, പ്രദീപ് തുടങ്ങിയവർ സംബന്ധിച്ചു.

Read More

വയനാട്ടിലെ പുതിയ കണ്ടൈൻമെൻറ് സോണുകൾ ഇവയാണ്

  ജില്ലയിൽ വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിലെ വാർഡ് (5 )മൂരിക്കാപ്പ് ആനട്ടി കോളനി , തോണിയമ്പം എടഗുനി കോളനി (മൈക്രോ കണ്ടൈൻമെൻറ്) വാർഡ് (3 ) കോക്കുഴിയിലെ മാതലോട് കോളനി , വെള്ളമുണ്ട പഞ്ചായത്തിലെ വാർഡ് (10 ), തവിഞ്ഞാൽ പഞ്ചായത്തിലെ വാർഡ് (14 ), നൂൽപ്പുഴ പഞ്ചായത്തിലെ വാർഡ് (10 ),മീനങ്ങാടി പഞ്ചായത്തിലെ വാർഡ് (14), എടവക പഞ്ചായത്തിലെ വാർഡ് (1 ,9 ) കൽപ്പറ്റ നഗരസഭയിലെ ഡിവിഷൻ (2 ,3 ,4 ,18 ,23…

Read More

കൊവിഡ് സേവനങ്ങൾ തുടരൂ, എനിക്ക് സുരക്ഷ വേണ്ട; തമിഴ്‌നാട് പോലീസിനോട് സിദ്ധാർഥ്

  ബിജെപി, സംഘ്പരിവാർ പ്രവർത്തകരുടെ ഭീഷണി രൂക്ഷമായതിന് പിന്നാലെ നടൻ സിദ്ധാർഥിനെ സുരക്ഷ വാഗ്ദാനം ചെയ്ത് തമിഴ്‌നാട് പോലീസ്. തമിഴ്‌നാട് ബിജെപി ഐടി സെൽ തന്റെ ഫോൺ നമ്പർ ചോർത്തിയെന്നും അഞ്ഞൂറിലധികം കോളുകളാണ് വന്നതെന്നും വധഭീഷണിയും കുടുംബാംഗങ്ങൾക്കെതിരെ ബലാത്സംഗ ഭീഷണിയും ബിജെപിക്കാർ ഉയർത്തിയെന്നും നടൻ വെളിപ്പെടുത്തിയിരുന്നു ഇതിന് പിന്നാലെയാണ് താരത്തിന് പ്രത്യേക സുരക്ഷ നൽകാമെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചത്. എന്നാൽ പോലീസിന് നന്ദി പറഞ്ഞ സിദ്ധാർഥ്, കൊവിഡ് കാലത്തെ സേവനങ്ങൾ തുടരണമെന്ന് പോലീസിനോട് അഭ്യർഥിച്ചു. പിന്തുമ പ്രഖ്യാപിച്ച…

Read More

ട്രെയിനിൽ യുവതി ആക്രമിക്കപ്പെട്ട സംഭവം; പ്രതിയെ ഉടൻ പിടികൂടുമെന്ന് സർക്കാർ

  പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ട്രെയിനിൽ അതിക്രമങ്ങൾ തടയാൻ റെഡ് ബട്ടൺ സംവിധാനം ഏർപ്പെടുത്തണം. ഇതുവഴി അതിക്രമത്തിന് ഇരയാക്കുന്നവർക്ക് പെട്ടെന്ന് തന്നെ ട്രെയിനിലെ ലോക്കോ പൈലട്ടിനെയും ഗാർഡിനേയും വിവരം അറിയിക്കാനാകും എന്നും സർക്കാർ കോടതിയിൽ പറഞ്ഞു. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്ത സാഹചര്യത്തിലാണ് സർക്കാരിന്റെ വിശദീകരണം. ട്രെയിനിൽ ഒരു കോച്ചിൽ നിന്ന് തൊട്ടടുത്ത കോച്ചിലേക്ക് പോകാനുള്ള സൗകര്യം വേണം എന്ന്…

Read More

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സ്വയം ലോക്ക് ഡൗൺ പ്രഖ്യാപിക്കരുതെന്ന് മുഖ്യന്ത്രി

  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വയം ലോക്ക് ഡൗൺ പ്രഖ്യാപിക്കരുതെന്ന് മുഖ്യമന്ത്രി. ഇത് നിയമപരമായി നിലനിൽക്കുന്നതല്ല. കേസുകൾ കൂടി വരുന്ന ഇടങ്ങളിൽ 144 പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. കേന്ദ്ര, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ചീഫ് സെക്രട്ടറി, ജില്ലാ കലക്ടർമാർ എന്നിവർക്ക് മാത്രമാണ് ഈ ഉത്തരവുകൾ അതാത് സമയങ്ങളിൽ ഇറക്കാൻ അധികാരമുള്ളത്. കണ്ടെയ്ൻമെന്റ് സോണുകളിൽ കർശനമായ നിയന്ത്രണമുണ്ടാകും. വളരെ അത്യാവശ്യമുള്ള കാര്യങ്ങൾ മാത്രമേ ഇവിടെ അനുവദിക്കുകയുള്ളു. ഇക്കാര്യം ഉറപ്പുവരുത്തേണ്ടത് സ്റ്റേഷൻ ഹൗസ് ഓഫീസർമാരാണ്. മൈക്രോ കണ്ടെയ്ൻമെന്റ്…

Read More