മെയ് 1 മുതൽ നാല് വരെ യാതൊരുവിധ കൂടിച്ചേരലുകളും പാടില്ല; നിർദേശം ലംഘിക്കുന്നവർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

 

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മേയ് ഒന്ന് മുതൽ നാല് വരെ ഒരുതരത്തിലുമുള്ള കൂടിച്ചേരലുകൾ ഉണ്ടാകരുതെന്ന് ഹൈക്കോടതി. കൊവിഡ് ബാധ അതിതീവ്രമായി ഉയരുന്ന സാഹചര്യത്തിൽ മാർഗ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം

രാഷ്ട്രീയ പാർട്ടികളുടെ വിജയാഹ്ലാദ പ്രകടനങ്ങൾ അനുവദിക്കരുത്. അനധികൃതമായി ഒത്തുകൂടുന്നവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുക്കാനും കോടതി നിർദേശിച്ചു.