മെയ് 2ന് ലോക്ക് ഡൗൺ വേണമെന്ന ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

 

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ മെയ് 2ന് ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ മെയ് 2ൽ നടക്കാൻ പോകുന്ന വിജയാഹ്ലാദ പരിപാടികൾ തടയണമെന്നാണ് ഹർജിയിലെ ആവശ്യം

മെയ് 2ന് കടുത്ത നിയന്ത്രണങ്ങൾ ആവശ്യപ്പെട്ടുള്ള മൂന്ന് ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഇതിൽ തെരഞ്ഞെടുപ്പ് കമ്മീഷനോടും സംസ്ഥാന സർക്കാരിനോടും ഹൈക്കോടതി നിലപാട് തേടിയിരുന്നു.