കേരളീയനെന്ന നിലയിൽ അഭിമാനം തോന്നുന്നു; വാക്‌സിൻ ചലഞ്ച് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി

  കൊവിഡ് പ്രതിരോധ വാക്‌സിനുകൾ വാങ്ങാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിൻ വാങ്ങുന്നതിനായി നൽകുന്ന തുക സംഭരിക്കാൻ സിഎംഡിആർഎഫിൽ പ്രത്യേക അക്കൗണ്ട് ഉണ്ടാകും. വാക്‌സിൻ വാങ്ങാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ മുതൽ സംഭാവനകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് മാത്രം ഒരു കോടിയിലധികം രൂപയാണ് എത്തിയത്. വാക്‌സിൻ സ്വീകരിച്ച് കുറച്ച് പേർക്കുള്ള വാക്‌സിൻ എന്റെ വക നൽകുന്നുവെന്ന നിലപാടാണ് പലരും സ്വീകരിച്ചത് സാമ്പത്തികമായി സഹായിക്കാൻ വ്യക്തികളും സംഘടനകളും വിവിധ സ്ഥാപനങ്ങളും…

Read More

തിരുവനന്തപുരത്ത് 10 പഞ്ചായത്തുകളിൽ നിരോധനാജ്ഞ

തിരുവനന്തപുരം: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ 10 പഞ്ചായത്തുകളിൽ സിആർപിസി 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. അരുവിക്കര, അമ്പൂരി, കാരോട്, പെരുങ്കടവിള, കാട്ടാക്കട, അണ്ടൂർക്കോണം, കൊല്ലയിൽ, ഉഴമലയ്ക്കൽ, കുന്നത്തുകാൽ, ആര്യങ്കോട് എന്നീ പഞ്ചായത്തുകളിലാണു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഈ പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനു മുകളിലെത്തിയ സാഹചര്യത്തിലാണു നടപടിയെന്നു കളക്ടർ പറഞ്ഞു. നിയന്ത്രണങ്ങൾ ശക്തമാക്കിയ പ്രദേശങ്ങളിൽ പൊതുസ്ഥലങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ കൂട്ടംകൂടാൻ പാടില്ല. ആരാധനാലയങ്ങളിലടക്കം…

Read More

പോസിറ്റീവായ വ്യക്തി അടുത്ത ടെസ്റ്റ് ചെയ്യേണ്ടത് 10 ദിവസത്തിനു ശേഷം ; ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശം

കോവിഡ് സ്ഥിരീകരിച്ച വ്യക്തി അടുത്ത ലാബ് പരിശോധന നടത്തേണ്ടത് 10 ദിവസം കഴിഞ്ഞ് മാത്രമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഒരിക്കല്‍ കോവിഡ് പോസിറ്റീവായ വ്യക്തി തുടര്‍ന്നുള്ള ദിവസങ്ങളില്‍ പല സ്ഥലങ്ങളില്‍ പോയി ടെസ്റ്റ് ചെയ്യുകയും അതില്‍ പല തരത്തിലുള്ള റിസള്‍ട്ടുകളുമായി വരികയും ചെയ്യുന്ന സാഹചര്യമുണ്ട്. ഒരു പോസിറ്റീവ് റിസള്‍ട്ട് എങ്കിലും ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പ് ആ വ്യക്തിയെ പോസിറ്റീവായാണ് പരിഗണിക്കുന്നത്. അതിനാല്‍ ഒരു പോസിറ്റീവ് റിസള്‍ട്ട് കിട്ടിയ ശേഷം പൊതുജങ്ങള്‍ 10 ദിവസം കഴിഞ്ഞു മാത്രം അടുത്ത…

Read More

പൊതുജന സഞ്ചാരം അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം;ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള

സംസ്ഥാന സര്‍ക്കാര്‍ ഏപ്രില്‍ 24, 25 തീയ്യതികളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോവിഡ് രണ്ടാം ഘട്ടവ്യാപനം തടയുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ ആയ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കൂടി പുറപ്പെടുവിച്ചു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ ഈ രണ്ട് ദിവസങ്ങളില്‍ അനുവദിക്കു. ഈ സ്ഥാപനങ്ങള്‍ രാത്രി 7.30 വരെ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. പൊതുജനങ്ങളുടെ സഞ്ചാരം അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം. പോലിസ് അധികാരികള്‍ ആവശ്യമായ നിരീക്ഷണവും,…

Read More

വയനാട്ടിൽ 20 കണ്ടൈൻമെൻ്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു

വയനാട് ജില്ലയിലെ 20 പ്രദേശങ്ങള്‍ കൂടി കണ്ടൈൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചു. പൊഴുതന ഗ്രാമപഞ്ചായത്തിലെ ഇടിയംവയൽ (വാർഡ് 1), പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഷെഡ്- ചെറിയകുരിശ്- 56-73 വലിയകുരിശ് പ്രദേശങ്ങള്‍, തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ കാരച്ചാൽ (വാർഡ് 19), തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ 1, 2, 3, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17 വാർഡുകള്‍ , മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പഴശ്ശി എസ്.ടി കോളനി, കടവയൽ എസ്.ടി കോളനി എന്നിവയാണ് കണ്ടൈൻമെൻ്റ് സോണുകളായി…

Read More

വയനാട് ജില്ലയിൽ 812 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 812 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 219 പേര്‍ രോഗമുക്തി നേടി. 802 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 34874 ആയി. 29250 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4681 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 4253 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* ബത്തേരി 82, മേപ്പാടി 66, തവിഞ്ഞാല്‍…

Read More

സംസ്ഥാനത്ത് ഇന്ന് 28,447 പേർക്ക് കൊവിഡ്, 27 മരണം; 5663 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 28,447 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂർ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂർ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസർഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബുധൻ, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇതുൾപ്പെടെ കഴിഞ്ഞ…

Read More

ഹയർ സെക്കൻ്ററി പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല

ഹയർ സെക്കൻ്ററി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവയ്ക്കില്ല. പ്രാക്ടിക്കൽ പരീക്ഷകൾക്കായി സ്കൂളുകളിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുമെന്ന്പൊതു വിദ്യാഭ്യാസ ഡയറക്ടർ. പ്രത്യേക ക്രമീകരണങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷന് സമർപ്പിക്കും വിദ്യാർത്ഥികളും അധ്യാപകരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി.  

Read More

കേന്ദ്രസർക്കാർ ഭ്രാന്തൻ നയം തിരുത്തണം; കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകണം: ചെന്നിത്തല

കേന്ദ്രം ഭ്രാന്തൻ നയം തിരുത്തി രാജ്യത്തെ എല്ലാ പൗരൻമാർക്കും സൗജന്യമായി വാക്‌സിൻ എത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓക്‌സിജൻ ക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും കേന്ദ്രസർക്കാർ അനങ്ങാതിരുന്നതിന്റെ തിക്തഫലം ജനങ്ങൾ അനുഭവിക്കുകയാണ്. പല സംസ്ഥാനങ്ങളിലും ഓക്‌സിജൻ ലഭിക്കാതെ രോഗികൾ മരിക്കുന്ന ദയനീയ അവസ്ഥയാണ്. ഒരു ആപത്ഘട്ടത്തിൽ പൗരൻമാരെ സംരക്ഷിക്കുകയെന്നതാണ് ഏതൊരു ഭരണകൂടത്തിന്റെയും അടിസ്ഥാന കടമ. അത് നിറവേറ്റതൊ ഔഷധ കമ്പനികളുടെ കൊള്ളയടിക്ക് പൗരൻമാരെ എറിഞ്ഞു കൊടുക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തത് ഒരേ വാക്‌സിന് മൂന്ന് തരം വില…

Read More

മുഖ്യമന്ത്രിയായിട്ടും ഒന്നും ചെയ്യാനാകുന്നില്ല; കടുത്ത നടപടിയെടുത്തില്ലെങ്കിൽ ഡൽഹി വലിയ ദുരന്തത്തിലേക്ക് പോകുമെന്ന് പ്രധാനമന്ത്രിയോട് കെജ്രിവാൾ

ഡൽഹിയിലാകെ ഓക്‌സിജൻ ക്ഷാമം രൂക്ഷമാണെന്നും അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ ദുരന്തമുണ്ടാകുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രിമാർ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഡൽഹിയിൽ നിരവധി രോഗികൾ ഓക്‌സിജൻ ലഭിക്കാതെ മരിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഈ സന്ദർഭത്തിലാണ് കെജ്രിവാൾ പ്രധാനമന്ത്രിയോട് സംസാരിച്ചത്. ഓക്‌സിജൻ ഉത്പാദിപ്പിക്കുന്ന പ്ലാന്റ് ഡൽഹിയിൽ ഇല്ലെങ്കിൽ ഇവിടെയുള്ളവർക്ക് ഓക്‌സിജൻ ലഭിക്കില്ലേയെന്ന് കെജ്രിവാൾ ചോദിച്ചു. ഓക്‌സിജന്റെ അഭാവം മൂലം രോഗി മരിക്കാൻ കിടക്കുമ്പോൾ ഞാൻ ആരോട് സംസാരിക്കണമെന്ന് ദയവായി നിർദേശിക്കുക. ആളുകളെ ഇങ്ങനെ മരണത്തിന്…

Read More