നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്ന മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതിയിൽ ഹർജി. മെയ് ഒന്ന് അർധരാത്രി മുതൽ രണ്ടാം തീയതി അർധരാത്രി വരെ ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്നാണ് ആവശ്യം
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹർജി. കോടതി ഫയലിൽ സ്വീകരിച്ച ഹർജി സർക്കാരിനോട് പ്രതികരണം തേടി. തെരഞ്ഞെടുപ്പ് കമ്മീഷനെ കേസിൽ കക്ഷി ചേർക്കാനും കോടതി ഉത്തരവിട്ടു.