ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സൂര്യകുമാർ യാദവ്, കൃനാൽ പാണ്ഡ്യ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ ദേശീയ ടീമിൽ അരങ്ങേറിയ സൂര്യകുമാർ യാദവ് ആദ്യ മത്സരത്തിൽ തന്നെ അർധ സെഞ്ച്വറി നേടിയിരുന്നു. ഈ മികവാണ് താരത്തിന് ഏകദിന ടീമിലേക്കും വാതിൽ തുറന്നു കൊടുത്തത്. കൃനാൽ പാണ്ഡ്യയും ഏകദിന ടീമിൽ ആദ്യമായാണ് എത്തുന്നത്
ഇന്ത്യൻ ടീം: വിരാട് കോഹ്ലി, രോഹിത് ശർമ, ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, ശ്രേയസ്സ് അയ്യർ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, റിഷഭ് പന്ത്, കെ എൽ രാഹുൽ, ദുൽദീപ് യാദവ്, കൃനാൽ പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, ടി നടരാജൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഷാർദൂൽ താക്കൂർ