ടെസ്റ്റ് പരമ്പരയും ടി20 പരമ്പരയും സ്വന്തമാക്കിയതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും നേടാനായി ഇന്ത്യ ഇന്നിറങ്ങും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മൂന്നു പൂനെയിൽ ഡേ നൈറ്റ് മത്സരങ്ങളാണ്. ഉച്ചയ്ക്ക് ശേഷം 1.30നാണ് മത്സരം ആരംഭിക്കുന്നത്
ടെസ്റ്റ് പരമ്പര 3-1നും ടി20 പരമ്പര 3-2നും നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. രോഹിത് ശർമയും ശിഖർ ധവാനും ഇന്നിംഗ്‌സ് ഓപൺ ചെയ്യും. മൂന്നാമനായി കോഹ്ലി ഇറങ്ങും. ശ്രേയസ്സ്, അയ്യർ, റിഷഭ് പന്ത് എന്നിവർ തുടർന്നിറങ്ങും.
കെഎൽ രാഹുൽ, കൃനാൽ പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ എന്നിവരാണ് അടുത്ത സ്ഥാനത്തിനായി മത്സരിക്കുന്നത്. പേസ് നിരയിൽ ഭുവനേശ്വറും ഷാർദൂലും നടരാജനും ടീമിലുണ്ടാകും. സ്പിന്നർമാരായി കുൽദീപ് യാദവ്, ചാഹൽ എന്നിവരിലൊരാൾ ടീമിലെത്തും.