സിദ്ധിഖ് കാപ്പനെ മഥുര ജയിലിലേക്ക് മാറ്റി; നിർബന്ധിപ്പിച്ച് ഡിസ്ചാർജ് ചെയ്തതെന്ന് കുടുംബം

 

യുപി പോലീസിന്റെ കസ്റ്റഡിയിലുള്ള സിദ്ധിഖ് കാപ്പനെ ഡൽഹി എയിംസിൽ നിന്ന് വീണ്ടും മഥുര ജയിലിലേക്ക് മാറ്റി. ഭാര്യയെയോ അഭിഭാഷകനയോ അറിയിക്കാതെയാണ് കാപ്പനെ മഥുരയിലേക്ക് മാറ്റിയത്. യുപി പോലീസ് നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യിപ്പിക്കുകയായിരുന്നുവെന്നും കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ആയോ എന്ന് ഉറപ്പുവരുത്തിയിട്ടില്ലെന്നും കാപ്പന്റെ കുടുംബം ആരോപിച്ചു.

വിദഗ്ധ ചികിത്സക്കായി കാപ്പനെ എയിംസിൽ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് എയിംസിലേക്ക് കൊണ്ടുവന്നത്. എന്നാൽ ഇന്നലെ വൈകുന്നേരത്തോടെ രഹസ്യമായി സിദ്ധിഖ് കാപ്പനെ മഥുര ജയിലിലേക്ക് മാറ്റുകയായിരുന്നു.