പെരുന്നയിൽ മഞ്ഞുരുക്കമില്ല; എസ്എൻഡിപിയുമായുള്ള ഐക്യം അടഞ്ഞ അധ്യായമെന്ന് ജി സുകുമാരൻ നായർ

സമുദായ ഐക്യ നീക്കത്തിൽ എസ്എൻഡിപി യോഗത്തിന് വീണ്ടും തിരിച്ചടി. എൻഎസ്എസ്-എസ്എൻഡിപി ഐക്യം പ്രായോഗികമാകുമെന്നും ചർച്ചകൾ തുടരുമെന്നും എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചതിന് പിന്നാലെ എതിർപ്പ് പരസ്യമാക്കി എൻഎസ്എസ് രംഗത്തെത്തി. ഐക്യം അടഞ്ഞ അധ്യായമെന്ന് ആവർത്തിച്ച ജി സുകുമാരൻ നായർ എസ്എൻഡിപിക്ക് രാഷ്ട്രീയ ലക്ഷ്യമെന്നും കുറ്റപ്പെടുത്തി.എസ്എൻഡിപിയുമായി ഇനി ഐക്യം ഇല്ല അത് അടഞ്ഞ അധ്യായമാണെന്നും രാഷ്ട്രീയ ലക്ഷ്യമുണ്ട് എന്ന് തോന്നിയത് കൊണ്ട് തന്നെയാണ് വേണ്ട എന്നുവെച്ചത്. ഒരു ചർച്ചയും നടത്തിയിട്ടില്ല ഇനി ഒരു ചർച്ചയും ഉണ്ടാകില്ല.എൻഎസ്എസിന് ഒരു വാക്കെ ഉള്ളൂ ജി സുകുമാരൻ നായർ പറഞ്ഞു.

എൻഎസ്എസ് എല്ലാവരോടും സൗഹൃദം സൂക്ഷിക്കുന്ന സംഘടനയാണ്. വെള്ളാപ്പള്ളി നടേശന്റെ പത്മ അവാർഡിന് പിന്നിൽ രാഷ്ട്രീയ നീക്കം ഉണ്ടെന്ന് സംശയമുണ്ട്. ഐക്യത്തിനായി ഞങ്ങൾ അങ്ങോട്ട്‌ ഒരു കാലത്തും പോകില്ല. എസ്എൻഡിപി ചെയ്യുന്നതെല്ലാം എൻഎസ്എസ് ചെയ്യണമെന്ന് ഉണ്ടോ? വി ഡി സതീശനോടുള്ള വിരോധം കോൺഗ്രസിനോട് ഇല്ല. അത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.