റോഷിയെ പൂട്ടിയേ തീരൂ; നിലപാടില്‍ ഉറച്ച് കോണ്‍ഗ്രസ്

കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്ന് ഇടുക്കിയും ഏറ്റുമാനൂരും ഏറ്റെടുക്കണമെന്ന് നേരത്തെ കോണ്‍ഗ്രസില്‍ ആവശ്യമുയര്‍ന്നിരുന്നു. കൈപ്പത്തിചിഹ്നത്തില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥിയുണ്ടായാല്‍ ഇരു സീറ്റിലും വിജയം ഉറപ്പിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്. ഇടുക്കിയില്‍ കേരളാ കോണ്‍ഗ്രസ് എം നേതാവും മന്ത്രിയുമായ റോഷി അഗസ്റ്റിനാണ് ഇത്തവണയും സ്ഥാനാര്‍ഥി. യു ഡി എഫിന്റെ സിറ്റിംഗ് സീറ്റുകളില്‍ ഒന്നായിരുന്ന ഇടുക്കി കഴിഞ്ഞ വര്‍ഷം നഷ്ടമാവുകയായിരുന്നു. കേരളാ കോണ്‍ഗ്രസ് എം എല്‍ ഡി എഫിലേക്ക് ചേക്കേറിയതോടെയാണ് ഈ സീറ്റ് നഷ്ടമായത്. വഴിമാറിയ ഇടുക്കിയെ തിരിച്ചുപിടിക്കാനുള്ള…

Read More

അനില്‍ അംബാനി ഗ്രൂപ്പിന്റെ നാല്‍പ്പതിനായിരം കോടി രൂപയുടെ തട്ടിപ്പ്: എസ്‌ഐടി രൂപീകരിക്കണമെന്ന് സുപ്രിംകോടതി; ഇഡിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം

അനില്‍ അംബാനി ഗ്രൂപ്പ് നടത്തിയ നാല്‍പ്പതിനായിരം കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ ഇഡിക്കും സിബിഐക്കും സുപ്രിംകോടതിയുടെ വിമര്‍ശനം.ഇഡിയുടെ അന്വേഷണത്തിലെ അകാരണമായ കാലതാമസത്തെ കോടതി വിമര്‍ശിച്ചു.വിവിധ ബാങ്കുകളില്‍ നിന്ന് പരാതി ലഭിച്ചിട്ടും ഒരു എഫ്‌ഐആര്‍ മാത്രം രജിസ്റ്റര്‍ ചെയ്തതില്‍ സിബിഐയ്‌ക്കെതിരെയും കോടതി വിമര്‍ശനം നടത്തി. (Anil Ambani directed not leave India, SC orders ED to set up SIT ).സിബിഐയുടെ സമീപനം നിയമ നടപടി ക്രമങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് കോടതി നീരീക്ഷിച്ചു.ബാങ്ക് ഉദ്യോഗസ്ഥരുടെ…

Read More

മണിപ്പൂരിൽ പുതിയ സർക്കാർ; മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സത്യപ്രതിജ്ഞ ചെയ്തു

മണിപ്പൂർ മുഖ്യമന്ത്രിയായി ബിജെപി നേതാവും സിങ് ജൈമ നിയോജകമണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുമായ യുംനാം ഖേംചന്ദ് സത്യപ്രതിജ്ഞ ചെയ്തു. കുക്കി – നാഗ വിഭാഗങ്ങളിൽ നിന്നായി രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.മണിപ്പൂർ ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ അജയ് കുമാർ ഭല്ലയാണ് സത്യവാചകം ചൊല്ലി കൊടുത്തത്. മണിപ്പൂരിൽ സമാധാന അന്തരിക്ഷം കൊണ്ടുവരാൻ കഴിയുമെന്ന് ആണ് പ്രതീക്ഷ എന്നും 2047ൽ മണിപ്പൂർ വീക്ഷിത് ഭാരതിൽ പ്രധാന പങ്ക് വഹിക്കുമെന്നും മുഖ്യമന്ത്രി യുംനാം ഖേംചന്ദ് പറഞ്ഞു. കുക്കി വിഭാഗത്തിൽ നിന്നുള്ള…

Read More

ശബരിമലയിലെ ആടിയ നെയ്യ് വില്പന ക്രമക്കേട്; ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ആടിയ നെയ്യ് വിൽപ്പന ക്രമക്കേടിൽ ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ. സുനിൽ കുമാറിനെ ആണ് പത്തനംതിട്ട വിജിലൻസ് അറസ്റ്റ് ചെയ്തത്. പ്രാഥമിക അന്വേഷണത്തിൽ 34 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. പ്രത്യേക സംഘത്തെ വെച്ച് സംഭവം അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം ആരംഭിച്ചതും 34 ഓളം പേരെ കേസിൽ പ്രതിചേർത്തതും. വിജിലൻസ് SP യുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് അന്വേഷണം നടത്തിയത്. കേസിൽ 13 -ാം പ്രതിയാണ് സുനിൽ കുമാർ. കീഴ്‌ശാന്തിയായ ഇയാൾ…

Read More

പെരുന്നയിൽ മഞ്ഞുരുക്കമില്ല; എസ്എൻഡിപിയുമായുള്ള ഐക്യം അടഞ്ഞ അധ്യായമെന്ന് ജി സുകുമാരൻ നായർ

സമുദായ ഐക്യ നീക്കത്തിൽ എസ്എൻഡിപി യോഗത്തിന് വീണ്ടും തിരിച്ചടി. എൻഎസ്എസ്-എസ്എൻഡിപി ഐക്യം പ്രായോഗികമാകുമെന്നും ചർച്ചകൾ തുടരുമെന്നും എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചതിന് പിന്നാലെ എതിർപ്പ് പരസ്യമാക്കി എൻഎസ്എസ് രംഗത്തെത്തി. ഐക്യം അടഞ്ഞ അധ്യായമെന്ന് ആവർത്തിച്ച ജി സുകുമാരൻ നായർ എസ്എൻഡിപിക്ക് രാഷ്ട്രീയ ലക്ഷ്യമെന്നും കുറ്റപ്പെടുത്തി.എസ്എൻഡിപിയുമായി ഇനി ഐക്യം ഇല്ല അത് അടഞ്ഞ അധ്യായമാണെന്നും രാഷ്ട്രീയ ലക്ഷ്യമുണ്ട് എന്ന് തോന്നിയത് കൊണ്ട് തന്നെയാണ് വേണ്ട എന്നുവെച്ചത്. ഒരു ചർച്ചയും നടത്തിയിട്ടില്ല ഇനി ഒരു ചർച്ചയും…

Read More

AIIMS തരുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല, കേരളമാണ് സഹകരിക്കാത്തത്; സംസ്ഥാനം സ്ഥലം നൽകിയില്ല; തുഷാർ വെള്ളാപ്പള്ളി

കേന്ദ്ര ബജറ്റിൽ കേരളത്തെ തഴഞ്ഞില്ലെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. മുൻപത്തെക്കാൾ കൂടുതൽ പണം കിട്ടി. മാധ്യമങ്ങൾ വളരെ മോശമായി വാർത്ത നൽകുന്നു. AIIMS തരുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല, കേരളമാണ് സഹകരിക്കാത്തത്. സംസ്ഥാനം സ്ഥലം നൽകിയില്ല. 200 ഏക്കർ വേണം. സ്ഥലം തന്നാൽ പറയുന്ന സമയത്തിനുള്ളിൽ AIIMS തരാമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.നിബന്ധനകൾ പൂർത്തീകരിക്കാതെ AIIMS നൽകാനാവില്ല. ഇ ശ്രീധരന്റെ പ്രോജക്ട് സ്വന്തം കാര്യം. കേന്ദ്രത്തിന് ബന്ധമില്ല. ജനങ്ങളെ ബോധവത്കരിക്കാൻ ആണ് അദ്ദേഹം ശ്രമിക്കുന്നതെന്നും തുഷാർ വ്യക്തമാക്കി….

Read More

തുർക്കിഷ് എയർലൈൻസ് വിമാനത്തിന്റെ എൻജിനിൽ തീപിടിത്തം

തുർക്കിഷ് എയർലൈൻസ് വിമാനത്തിന്റെ എൻജിനിൽ തീപിടിത്തം ഉണ്ടായി. കാഠ്മണ്ഡുവിൽ നിന്ന് ഇസ്താംബൂളിലേക്ക് സർവീസ് നടത്തുകയായിരുന്ന തുർക്കിഷ് 727 വിമാനത്തിലാണ് സംഭവം. തുടർന്ന് കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിങ് നടത്തി. 255 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ഇന്ന് ഉച്ചയ്ക്ക് 1.30 ന് കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനത്തിന്റെ വലത് എഞ്ചിനിൽ ആണ് തീപിടുത്തം ഉണ്ടായത്. പിന്നീട് ഈ എൻജിൻ പൈലറ്റ് താത്കാലികമായി…

Read More

ആരോപണം അടിസ്ഥാന രഹിതം, ഷഹനാസിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ ഡിജിപിക്ക് പരാതി നൽകി; രാഹുലിന്റെ അഭിഭാഷകൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ എം എ ഷഹനാസിന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് രാഹുലിന്റെ അഭിഭാഷകൻ ശേഖർ ജി തമ്പി. എം എ ഷഹനാസിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ ഡിജിപിക്ക് പരാതി നൽകി. ആരോപണം അടിസ്ഥാന രഹിതം. ഇന്ന് വക്കീൽ നോട്ടീസ് അയക്കും.മാനനഷ്ടത്തിന് കോടതി മുഖേന നിയമനടപടികൾ ഉണ്ടാകുമെന്നും അഭിഭാഷകൻ വ്യക്തമാക്കി. കർഷക സമരത്തിന്റെ ഭാഗമായി ക്ഷണിച്ചെന്നത് വസ്തുതാ വിരുദ്ധം. സാരി ഉടുത്തതുമായി ബന്ധപ്പെട്ട് പറഞ്ഞതും അടിസ്ഥാനരഹിതം. ഷഹനാസിനെതിരെ കേസെടുക്കണം. ഗൂഢാലോചന നടന്നോയെന്ന് അന്വേഷിക്കണമെന്നും രാഹുൽ പരാതിയിൽ ആവശ്യപ്പെട്ടു. രാഹുൽ DGP…

Read More

മണിപ്പൂരിൽ പുതിയ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മണിപ്പൂരിൽ പുതിയ സർക്കാർ ഇന്ന് വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. മെയ്തെയ് വിഭാഗത്തിൽ നിന്നുള്ള യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയാകും. കുക്കി വിഭാഗത്തിൽ നിന്നുള്ള നെംച കിപ്ഗെൻ ഉപമുഖ്യമന്ത്രിയുമാകും. യുംനാം ഖേംചന്ദ് സിംഗ് ബിജെപി ദേശീയ നേതാക്കൾക്കൊപ്പം ലോക് ഭവനിൽ എത്തി ഗവർണർ അജയ്കുമാർ ഭല്ലയുമായി കൂടിക്കാഴ്ച നടത്തി. മെയ്തി-കുക്കി സംഘർഷത്തെത്തുടർന്ന് ക്രമസമാധാനനില തകർന്നതിനെത്തുടർന്ന് മണിപ്പൂരിൽ ഏകദേശം ഒരു വർഷത്തേക്ക് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നു. 2025 ആഗസ്റ്റ് 13 മുതൽ ഇത് ആറ് മാസത്തേക്ക് കൂടി…

Read More

‘കുമ്പള ടോൾ പ്ലാസ അടച്ചുപൂട്ടുന്നു, ഇടപെട്ടത് കെ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖറും, മറ്റ് പാർട്ടികൾ സമീപിച്ചിട്ടില്ല’; കേന്ദ്രമന്ത്രി ഹർഷ് മൽഹോത്ര

കാസർഗോഡ് കുമ്പളയിലെ താത്കാലിക ടോൾ പ്ലാസ അടച്ചുപൂട്ടുന്നുവെന്ന് കേന്ദ്രമന്ത്രി ഹർഷ് മൽഹോത്ര. രാജീവ് ചന്ദ്രശേഖർ, കെ സുരേന്ദ്രൻ, എം എൽ അശ്വിനി എന്നിവർ ജനങ്ങളുടെ പ്രശ്നം മന്ത്രാലയത്തെ ധരിപ്പിച്ചു. പ്രശ്നങ്ങൾ പഠിക്കാൻ നിതിൻ ഗഡ്കരി ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ആണ് നടപടിയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.അടുത്ത അഞ്ചുമണിക്കൂറിൽ ടോൾ പ്ലാസയുടെ പ്രവർത്തനം പൂർണമായി അവസാനിപ്പിക്കും. തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ എടുത്ത തീരുമാനം അല്ല. ജനങ്ങളുടെ പരാതി പഠിച്ചാണ് നടപടി. മറ്റ് രാഷ്ട്രീയ പാർട്ടികൾ മന്ത്രാലയത്തെ സമീപിച്ചിട്ടില്ല….

Read More