ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാല് മാസവും തുടരും; നൂറ് ദിവസത്തെ പ്രത്യേക കർമ പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് നൂറ് ദിവസത്തെ പ്രത്യേക കർമപരിപാടികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറ് ദിവസം കൊണ്ട് നൂറ് പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

ഓണത്തിന് ആരംഭിച്ച ഭക്ഷ്യകിറ്റ് വിതരണം അടുത്ത നാല് മാസം തുടരും. റേഷൻ കടകൾ വഴി ഇപ്പോൾ വിതരണം ചെയ്യുന്നതു പോലെ തന്നെ കിറ്റ് വിതരണം ചെയ്യും. ഓണക്കാലത്ത് 88 ലക്ഷം ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.

സാമൂഹ്യക്ഷേമ പദ്ധതികളാണ് സർക്കാരിന്റെ മുഖമുദ്രയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

10 ഐടിഎ ഉദ്ഘാടനം ചെയ്യും.
സർക്കാർ എയ്ഡഡ് കോളജുകളിൽ 150 പുതിയ കോഴ്‌സുകൾ,
100 ദിവസത്തിനുള്ളിൽ 250 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമണം തുടങ്ങും
10 ഐടിഐ ഉദ്ഘാടനം ചെയ്യും.
വിദ്യാലയങ്ങൾ 2021 ജനുവയിൽ തുറക്കാൻ സാധിക്കും.
11,400 സ്‌കൂളുകളിൽ ഹൈടെക് ലാബുകൾ ആരംഭിക്കും.
ആരോഗ്യ വകുപ്പിൽ 100 ദിവസത്തിനുള്ളിൽ കൂടുതൽ നിയമനങ്ങൾ.
153 കുടുംബാരോഗ്യ കേന്ദ്രങ്ങൾ 100 ദിവസത്തിനുള്ളിൽ ആരംഭിക്കും.
10 ഡയാലിസിസ് കേന്ദ്രങ്ങൾ ആരംഭിക്കും.
കൊവിഡ് പരിശോധന പ്രതിദിനം അരലക്ഷമാക്കും
സാമൂഹ്യ ക്ഷേമ പെൻഷൻ മാസം തോറും വിതരണം ചെയ്യും