സുൽത്താൻ ബത്തേരി യുടെ വികസന സ്വപ്നം യാഥാർഥ്യമാക്കി; നഗരഹൃദയത്തിൽ കൂടെയുള്ള രാജീവ് ഗാന്ധി മിനി ബൈപ്പാസ് പൊതുജനങ്ങൾക്ക് തുറന്നു നൽകി

സുൽത്താൻ ബത്തേരി യുടെ വികസന സ്വപ്നം യാഥാർഥ്യമാക്കി നഗരഹൃദയത്തിൽ കൂടെയുള്ള രാജീവ് ഗാന്ധി മിനി ബൈപാസ് പൊതുജനങ്ങൾക്ക് തുറന്നു നൽകി.

നഗരസഭാ ചെയർമാൻ ടി എൽ സാബു ഉദ്ഘാടനം ചെയ്തു .

സുൽത്താൻബത്തേരി പട്ടണത്തിലെ ഗതാഗത തടസ്സത്തിന് വലിയ പരിഹാരമാണ് ബൈപ്പാസ് തുറന്നതോടെ
ഉണ്ടായത്.
ചുങ്കം പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച് കൈപ്പഞ്ചേരി വഴി റോഡിൽ എത്തിച്ചേരുന്ന രീതിയിലാണ് ബൈപ്പാസ്.
നഗരസഭയുടെ തനത് ഫണ്ട് ഒരു കോടി 75 ലക്ഷം രൂപയാണ് ബൈപ്പാസിന് വേണ്ടി ചെലവഴിച്ചത് .
ഡെപ്യൂട്ടി ചെയർപേഴ്സൺ ജിഷ ഷാജി,
സി ക്കെ സഹദേവൻ,
എൽ സി പൗലോസ് ,
ബാബു അബ്ദുറഹ്മാൻ, പി കെ സുമതി ,സാലി പൗലോസ്, ബിന്ദു രാജു എൻ കെ മാത്യു ,എം കെ സാബു, വി കെ ബാബു, ടി കെ രമേഷ്, ജയപ്രകാശ്, വാസിം ഉമ്മർ
നഗരസഭാ സെക്രട്ടറി അലി അസ്ഹർ, കെ മുനച്ചർ, ബേബി വർഗീസ് മത്തായി പുളിനാക്കുഴി പങ്കെടുത്തു