സുൽത്താൻ ബത്തേരി: മിനി ബൈപ്പാസ് റോഡ് ഉദ്ഘാടനം UDFബഹിഷ്ക്കരിക്കാൻ തീരുമാനിച്ചു. കോവിഡ് പശ്ചാത്തലത്തിന്റെ പേരിൽ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി ഉദ്ഘാടനം
ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം.UDFനെ തികച്ചും നോക്കുകുത്തിയാക്കിയും റോഡ് വിട്ട് കിട്ടുന്നതിൽ UDF വഹിച്ച പങ്കിനെ പരസ്യമായി നിഷേധിക്കുകയുംചെയ്യുന്ന ചെയർമാന്റെ നിലപാട് അപഹാസ്യമാണ്. മാത്രവുമല്ല ചടങ്ങിൽ സ്വാഗതം പറയേണ്ട ഡിവിഷൻ കൗൺസിലർ UDF ആയതിനാൽ സ്വാഗതം തന്നെ ഒഴിവാക്കിയിരിക്കുകയാണ്.ഇതുവരെ കേട്ടു കേൾവിയില്ലാത്തവിധം അധ്യക്ഷനു മുമ്പ് ഉദ്ഘാടനമാണ് നോട്ടിസിൽ കൊടുത്തിരിക്കുന്നത്. കൂടാതെ സ്ഥലഉടമകളുടെ പേര് വെച്ചപ്പോൾ കക്കോടൻ മമ്മുഹാജി, കക്കോടൻ കാദർ എന്നിവരെ സ്മരിക്കാത്തതും, 1.25 കിലോമീറ്ററിൽ 800 മീറ്റർ സൗജന്യമായി വിട്ടു തന്ന ആളുകളുടെ പേര് പരാമർശിക്കാത്തതും വലിയ പ്രതിഷേധത്തിന് ഇടയായിട്ടുണ്ട്.കേവലമായ രാഷ്ട്രീയ ലാഭം മാത്രം പ്രതീക്ഷിച്ച് ചെയർമാൻ കാണിക്കുന്ന രാഷ്ട്രീയം പ്രബുദ്ധമായ ജനം മനസ്സിലാക്കണമെന്ന് UDF ആവശ്യപ്പെട്ടു. പരിമിതമായ രാഷ്ട്രീയ മര്യാദ കാണിക്കാൻ ഞങ്ങൾ ആവശ്യപ്പെടുന്നില്ല.കാരണം രാഷ്ട്രീയ ധാർമ്മികതയുടെ കടക്കൽ കത്തിവെച്ചു അധികാര ദ്രമം ബാധിച്ച ഇദ്ദേഹത്തിൽ നിന്ന് സുൽത്താൻ ബത്തേരിക്കാർ മര്യാദ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല.തികച്ചും രാഷ്ട്രീയ പ്രേരിതമായ ഉദ്ഘാടന വേദിയിൽ UDF പ്രതിധിനികൾ വിട്ടു നിൽക്കാനാണ് തീരുമാനം.യോഗത്തിൽ എൻ. എം വിജയൻ,കോണിക്കൽ കാദർ,ഡി. പി.രാജശേഖരൻ ,പി.പി. അയൂബ്,ബാബു പഴുപ്പത്തൂർ,ഷബീർ അഹമ്മദ് അഡ്വ.രാജേഷ് കുമാർ,വൽസ ജോസ് ,ബാനു പുളിക്കൽ തുടങ്ങിയവർ സംബന്ധിച്ചു.
The Best Online Portal in Malayalam