വയനാട്ടിൽ വാഹനമിടിച്ച് കാലിന് പരിക്കേറ്റ കുട്ടിക്കുരങ്ങന് രക്ഷകനായി പൊതുപ്രവര്‍ത്തകൻ

 

കല്‍പ്പറ്റ: ദേശീയപാത മുറിച്ച് കടക്കുന്നതിനിടയില്‍ അജ്ഞാത വാഹനമിടിച്ച് കാലിന് പരിക്കേറ്റ കുട്ടിക്കുരങ്ങന് രക്ഷകനായി പൊതുപ്രവര്‍ത്തകനായ സുബൈര്‍ ഓണിവയല്‍. പരിക്ക് പറ്റിയ കുരങ്ങൻ റോഡിന്റെ വശത്ത് കിടന്ന് പിടയുമ്പോള്‍ കാരുണ്യ പ്രവര്‍ത്തകനും പൊതു പ്രവര്‍ത്തകനുമായ സുബൈര്‍ ഓണിവയല്‍ സംഭവസ്ഥലത്ത് എത്തുകയും കുട്ടിക്കരങ്ങന് വെള്ളവും പ്രാഥമിക ശശ്രൂഷ നല്‍കുകയും ചെയ്തു. ഉടന്‍ തന്നെ കല്‍പ്പറ്റ മൃഗാശുപത്രിയില്‍ എത്തിച്ച് ചികില്‍സ നൽകുകയും പ്രാഥമിക ശുശ്രൂഷക്ക് ശേഷം ഫോറസ്റ്റ് ബി എഫ് ഒമാരായ കെ.കെ.ഷിഹാബ്, കെ.കെ. കരാനാഥ് എന്നിവര്‍ക്ക് കൈമാറുകയും ചെയ്തു.