ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷം നഴ്‌സിന് കോവിഡ് പോസിറ്റീവായ. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ 45കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മാത്യു എന്ന നഴ്‌സ് ഫെയിസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ 18നാണ് ഇവര്‍ വാക്‌സിന്‍ എടുത്തത്. കൈയ്ക്ക് ചൊറിച്ചില്‍ ഉണ്ടായതല്ലാതെ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്നും ഇവര്‍ പറയുന്നു.
ആറാം ദിവസം കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യുമ്പോള്‍ കുളിര് അനുഭവപ്പെട്ടെന്നും പിന്നീട് മസിലുകള്‍ക്ക് വേദന ഉണ്ടായെന്നും ഇദ്ദേഹം പറയുന്നു. കോവിഡ് പരിശോധനയ്ക്ക് വിധേയമായപ്പോള്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞാല്‍ വൈറസില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ 10 മുതല്‍ 14 ദിവസം വേണ്ടിവരുമെന്ന് ക്രിസ്ത്യന്‍ റാമേഴ്‌സ് എന്ന വിദഗ്ധന്‍ പറയുന്നു. സാന്‍ഡിയാഗോയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ സ്‌പെഷ്യലിസ്റ്റാണ് ഇദ്ദേഹം. അദ്യ ഡോസ് 50 ശതമാനം മാത്രമേ ഫലപ്രദമാവുകയുള്ളൂ. രണ്ടാമത്തെ ഡോസ് എടുക്കുമ്പോഴത് 95 ശതമാനം ആകുമെന്നും അദ്ദേഹം പറഞ്ഞു