ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയ പരിധി നീട്ടി

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയ പരിധി മൂന്നാം തവണയും നീട്ട. ജനുവരി 10 വരെയാണ് സമയപരിധി നീട്ടിയത്. നേരത്തെ ഇത് ഡിസംബർ 31 വരെയായിരുന്നു.

അക്കൗണ്ടുകൾ ഓഡിറ്റുചെയ്യേണ്ട കമ്പനികൾക്കും വ്യക്തികൾക്കുമുള്ള സമയപരിധി ഫെബ്രുവരി 15 വരെ 15 ദിവസത്തേക്ക് നീട്ടിയതായി ധനമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ ഇത് ജനുവരി 31 വരെയായിരുന്നു.

4.54 കോടിയിലധികം ഐടിആർ ഡിസംബർ 28 വരെ ഫയൽ ചെയ്തതയാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം സമർപ്പിച്ച ആദായ നികുതി റിട്ടേൺ 4.77 കോടി ആയിരുന്നു.