വയനാട്ടിൽ കിണറ്റിൽ വീണ യുവാവിനെ അതിസാഹസികമായി ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി

കിണറ്റിൽ വീണ യുവാവിനെ അതിസാഹസികമായി കൽപ്പറ്റ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി കമ്പളക്കാട് ഒന്നാം മൈൽ മുസ്ലീം പള്ളിക്കു സമീപം 70 അടിക്ക് മുകളിൽ താഴ്ച്ചയുള്ള പഞ്ചായത്ത്‌ കിണറ്റിൽ വീണ യുവാവിനെ കൽപ്പറ്റ ഫയർ ഫോഴ്സ് അതിസാഹസികമായി രക്ഷപ്പെടുത്തി. കമ്പളക്കാട് സ്വദേശിയായ മങ്ങാട്ട് പറമ്പിൽ ഷമീർ (43 വയസ്സ് ) ആണ് കിണറ്റിൽ അകപ്പെട്ടത്. രക്ഷാ പ്രവർത്തനത്തിനിടയിൽ ബലമില്ലാത്ത ആൾമറ ഇടിഞ്ഞത് നീക്കം ചെയ്യേണ്ടി വന്നത് രക്ഷാപ്രവർത്തനം ഏറെ ദു:സ്സഹമാക്കി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി….

Read More

അണുബാധ അധവാ ഫംഗസ് അകറ്റാം ; ചില വീട്ടുവൈദ്യങ്ങൾ നോക്കൂ …

ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒന്നല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ പലര്‍ക്കും ഫംഗസ് അണുബാധയേല്‍ക്കുന്നു. മോശം ശുചിത്വം, ഈര്‍പ്പം, ഊഷ്മള കാലാവസ്ഥ എന്നിവയാണ് ഫംഗസ് അണുബാധയ്ക്ക് പ്രധാനമായും കാരണമാകുന്നത്. ഡയപ്പര്‍ റാഷസ്, അത്‌ലറ്റിക്‌സ് ഫൂട്ട്, തലയോട്ടിയിലെ റിംഗ് വേം, ചര്‍മ്മത്തിലെ അണുബാധ എന്നിവയാണ് സാധാരണ ഫംഗസ് അണുബാധകള്‍. ഈ അണുബാധകള്‍ക്ക് കാരണമാകുന്ന പല ഫംഗസുകളും മരുന്നുകളെ പ്രതിരോധിക്കുന്നു. എന്നാല്‍ വിപണിയിലെ മരുന്നുകളും ആന്റിഫംഗല്‍ ക്രീമുകളും ഉപയോഗിക്കുന്നതിനു ബദലായി നിങ്ങള്‍ക്ക് ചില വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. മിക്ക ഫംഗസ് അണുബാധകളും വീട്ടുവൈദ്യങ്ങളോട് വളരെ ക്രിയാത്മകമായി…

Read More

വയനാട്ടിൽ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഐ ടി വിദ്യാർഥിനി മരിച്ചു

മടക്കിമല: തീപ്പൊള്ളലേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മടക്കി മല കൊടക്കാട് ഹസ്സന്റെ മകളും കൽപറ്റ പുളിയാർമല ഐ.ടി വിദ്യാർഥിനിയുമായ സെറീന (19) മരണപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ചയാണ് എഴുപത് ശതമാനത്തോളം പൊള്ളലേറ്റ നിലയിൽ സെറീനയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തച്ചറമ്പൻ ആമിനയാണ് മാതാവ്. സഹോദരങ്ങൾ : യൂനുസ്, യുൻഷിറ , റംഷീദ്, സലീന, ഖലീൽ  

Read More

ഒളിമ്പിക്സ് നടത്തിയാൽ കൊവിഡ് ഒളിമ്പിക്സ് വകഭേദം രൂപപ്പെട്ടേക്കാം; മുന്നറിയിപ്പുമായി ഡോക്ടർമാർ

ഒളിമ്പിക്സ് നടത്തിയാൽ കൊവിഡ് ഒളിമ്പിക്സ് വകഭേദം രൂപപ്പെട്ടേക്കാം; മുന്നറിയിപ്പുമായി ഡോക്ടർമാർ ടോക്യോ ഒളിമ്പിക്സ് നടത്തരുതെന്ന അഭ്യർത്ഥനയുമായി ജപ്പാനിലെ ഡോക്ടർമാരുടെ സംഘടന. ഒളിമ്പിക്സ് നടത്തിയാൽ അത് പുതിയ കൊവിഡ് വകഭേദത്തിനു കാരണമാകുമെന്നും അത് വലിയ ദുരന്തമായി കലാശിക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ വർഷം നടത്താനിരുന്ന ഒളിമ്പിക്സ് കൊവിഡ് ബാധയെ തുടർന്നാണ് ഈ വർഷത്തേക്ക് മാറ്റിയത്. ഒളിമ്പിക്സ് നടത്തിയാൽ ലോകത്തിൻ്റെ പല ഭാഗത്തുനിന്നുള്ള ആളുകൾ രാജ്യത്ത് എത്തും. ഇതുവഴി ടോക്യോയിൽ പല കൊവിഡ് വകഭേദങ്ങൾ കൂടിക്കലരും. ഇത് പുതിയ…

Read More

യാസ് ചുഴലിക്കാറ്റ്: നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നാളെ ബംഗാളിലും ഒഡിഷയിലും സന്ദർശനം നടത്തും

യാസ് ചുഴലിക്കാറ്റ്: നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നാളെ ബംഗാളിലും ഒഡിഷയിലും സന്ദർശനം നടത്തും യാസ് ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ബംഗാളിലും ഒഡിഷയിലും സന്ദർശനം നടത്തും. യാസ് ചുഴലിക്കാറ്റിൽ ഒഡിഷയിലും പശ്ചിമബംഗാളിലും ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം. ദുരന്ത ബാധിത മേഖലകളിൽ പ്രധാനമന്ത്രി ആകാശനിരീക്ഷണം നടത്തും. അതിനു ശേഷമായിരിക്കും കേന്ദ്രസഹായം ഉൾപ്പെടെ പ്രഖ്യാപിക്കുക. ന്യൂനമർദ്ദമായി മാറിയെങ്കിലും ജാർഖണ്ഡിൽ യാസ് കനത്ത നാശം വിതച്ചു. ഈസ്റ്റ് – വെസ്റ്റ് സിംഗ്ഭൂ, സിംദെഗ, സറായ്…

Read More

കുട്ടികള്‍ക്ക് മാനസിക സാമൂഹിക പിന്തുണയുമായി ‘സര്‍ഗവസന്തം’

കോവിഡിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് മാനസിക സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതിന് സംസ്ഥാന വനിത ശിശുവികസന വകുപ്പ് ‘സര്‍ഗവസന്തം’ എന്ന പേരില്‍ ഓണ്‍ലൈന്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്. വീട്ടില്‍ തന്നെ കഴിയേണ്ട സാഹചര്യം മനസിലാക്കിയുള്ള പരിപാടികളാണ് സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി വനിത ശിശുവികസന വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. ചിത്രരചന (പെന്‍സില്‍) മത്സരം – ‘കളര്‍ ഓഫ് ഫ്യൂച്ചര്‍’, സിനിമാറ്റിക് ഡാന്‍സ്/ഫ്യൂഷന്‍ ഡാന്‍സ് മത്സരം – ‘ലെറ്റസ് ഡാന്‍സ് ടുഗതര്‍’,…

Read More

കേന്ദ്ര ധനകാര്യ കമ്മീഷന്‍ ആക്ഷന്‍ പ്ലാന്‍ അംഗീകരിച്ച രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തായി വയനാട്

കേന്ദ്ര ധനകാര്യ കമ്മീഷന്‍ ആക്ഷന്‍ പ്ലാന്‍ അംഗീകരിച്ച രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തായി വയനാട് കല്‍പ്പറ്റ: കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ച് 2021 -22 വര്‍ഷത്തെ ആക്ഷന്‍ പ്ലാന്‍ അംഗീകരിച്ച രാജ്യത്തെ ആദ്യ ജില്ലാപഞ്ചായത്തെന്ന ബഹുമതി വയനാട് ജില്ലാ പഞ്ചായത്ത് കരസ്ഥമാക്കി. കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയത്തിന്റെ ഇ-ഗ്രാംസ്വരാജ് എന്ന പോര്‍ട്ടലിലൂടെയാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി അംഗീകാരം നേടിയത്. നടപ്പു സാമ്പത്തികവര്‍ഷം മുതലാണ് ഇ-ഗ്രാംസ്വരാജ് പോര്‍ട്ടലിലൂടെ തന്നെ അംഗീകാരം നേടണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിച്ചത്. 873.60 ലക്ഷം രൂപയാണ്…

Read More

വാക്‌സിനേഷനെതിരെ വ്യാജ പ്രചാരണം; കുപ്രചാരണങ്ങൾക്ക് വിധേയരാകരുതെന്ന് മുഖ്യമന്ത്രി

സമൂഹമാധ്യമങ്ങളിൽ കൊവിഡ് വാക്‌സിനേഷനെതിരെ വ്യാജപ്രചാരണങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുപ്രചാരണങ്ങൾക്ക് വിധേയരായി വാക്‌സിനെടുക്കാതിരിക്കുന്ന അവസ്ഥ ആർക്കുമുണ്ടാകരുത്. വാക്‌സിനെടുത്താൽ രണ്ട് വർഷത്തിനകം മരിക്കുമെന്ന ഒരു വ്യാജ വാർത്ത സമൂഹ മാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. അത് വ്യാജമാണെന്ന് ആ പ്രസ്താവന നൽകിയതായി വാർത്തയിൽ പറയുന്ന ശാസ്ത്രജ്ഞർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു മനുഷ്യരുടെ അതിജീവനം വലിയ പ്രതിസന്ധിയെ നേരിടുന്ന ഇതുപോലൊരു ഘട്ടത്തിൽ അത് കൂടുതൽ ദുഷ്‌കരമാകുന്ന പ്രചാരണങ്ങളിൽ ഏർപ്പെടുന്നവർ നീതികരിക്കാനാകാത്ത കുറ്റമാണ് ചെയ്യുന്നത്. അതുമനസ്സിലാക്കി ഇത്തരം…

Read More

കൊവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ്: മുഖ്യമന്ത്രി

കൊവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് മൂന്ന് ലക്ഷം രൂപ ഒറ്റത്തവണയായി നൽകും. 18 വയസ്സ് വരെ 2000 രൂപ വീതം മാസം തോറും നൽകും. കുട്ടികളുടെ ബിരുദതലം വരെയുള്ള വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read More

പ്ലസ് വൺ പരീക്ഷ ഓണാവധിക്ക് അടുത്ത സമയം നടത്തും

പ്ലസ് വൺ പരീക്ഷ ഓണാവധിക്ക് അടുത്ത സമയത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സമയത്ത് ക്രമീകരണം ഒരുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയത്തിന് നിശ്ചയിക്കപ്പെട്ട അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു സാങ്കേതിക വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള പോളിടെക്ടനിക് കോളജുകളിലെ മുടങ്ങിക്കിടക്കുന്ന അഞ്ചാം സെമസ്റ്ററിലെ പൂർത്തീകരിച്ച പരീക്ഷകളുടെ മൂല്യനിർണയം ഉടൻ നടത്തും. മുടങ്ങിയ പരീക്ഷകൾക്ക് ഇന്റേണൽ അസെസ്‌മെന്റ് മാർക്കുകളുടെ അടിസ്ഥാനത്തിൽ ഫലപ്രഖ്യാപനം ജൂൺ…

Read More