മടക്കിമല: തീപ്പൊള്ളലേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മടക്കി മല കൊടക്കാട് ഹസ്സന്റെ മകളും കൽപറ്റ പുളിയാർമല ഐ.ടി വിദ്യാർഥിനിയുമായ സെറീന (19) മരണപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ചയാണ് എഴുപത് ശതമാനത്തോളം പൊള്ളലേറ്റ നിലയിൽ സെറീനയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തച്ചറമ്പൻ ആമിനയാണ് മാതാവ്. സഹോദരങ്ങൾ : യൂനുസ്, യുൻഷിറ , റംഷീദ്, സലീന, ഖലീൽ