ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒന്നല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ പലര്‍ക്കും ഫംഗസ് അണുബാധയേല്‍ക്കുന്നു. മോശം ശുചിത്വം, ഈര്‍പ്പം, ഊഷ്മള കാലാവസ്ഥ എന്നിവയാണ് ഫംഗസ് അണുബാധയ്ക്ക് പ്രധാനമായും കാരണമാകുന്നത്. ഡയപ്പര്‍ റാഷസ്, അത്‌ലറ്റിക്‌സ് ഫൂട്ട്, തലയോട്ടിയിലെ റിംഗ് വേം, ചര്‍മ്മത്തിലെ അണുബാധ എന്നിവയാണ് സാധാരണ ഫംഗസ് അണുബാധകള്‍. ഈ അണുബാധകള്‍ക്ക് കാരണമാകുന്ന പല ഫംഗസുകളും മരുന്നുകളെ പ്രതിരോധിക്കുന്നു.
എന്നാല്‍ വിപണിയിലെ മരുന്നുകളും ആന്റിഫംഗല്‍ ക്രീമുകളും ഉപയോഗിക്കുന്നതിനു ബദലായി നിങ്ങള്‍ക്ക് ചില വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. മിക്ക ഫംഗസ് അണുബാധകളും വീട്ടുവൈദ്യങ്ങളോട് വളരെ ക്രിയാത്മകമായി പ്രതികരിക്കുന്നു.
ഫംഗസ് അണുബാധയുടെ കാരണങ്ങള്‍
* വളരെയധികം ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് വിയര്‍പ്പിന് കാരണമാകും. ഇതിലൂടെ ഫംഗസ് അണുബാധ ബാധിക്കാനുള്ള സാധ്യതയും വര്‍ധിക്കുന്നു.
* അമിതവണ്ണം ഫംഗസ് അണുബാധയ്ക്ക് കാരണമാകും. ചര്‍മ്മത്തിന്റെ മടക്കുകളില്‍ ഈര്‍പ്പം നിലനില്‍ക്കുന്നത് ഫംഗസിന് വളരാന്‍ സഹായകമാകുന്നു.
* അമിത സമ്മര്‍ദ്ദം കാരണം രോഗപ്രതിരോധ ശേഷി കുറയുന്നത് ഫംഗസ് അണുബാധകളിലേക്ക് നയിക്കും.
ഫംഗസ് അണുബാധയ്ക്കുള്ള വീട്ടുവൈദ്യങ്ങള്‍
തൈരും പ്രോബയോട്ടിക്‌സും കഴിക്കുന്നതാണ് ഒരു വഴി. തൈര്, മറ്റ് പ്രോബയോട്ടിക്‌സ് എന്നിവയില്‍ ഫംഗസ് അണുബാധകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ധാരാളം നല്ല ബാക്ടീരിയകളുണ്ട്. ഇവയെല്ലാം അണുബാധകള്‍ക്ക് കാരണമാകുന്ന സൂക്ഷ്മാണുക്കളോട് പോരാടുന്നു. പ്രോബയോട്ടിക്‌സിന്റെ മറ്റൊരു മികച്ച ഉറവിടമാണ് പുളിപ്പിച്ച ഭക്ഷണങ്ങള്‍. ഇവ സഹായിക്കുന്നില്ലെങ്കില്‍, നല്ല ബാക്ടീരിയകള്‍ കൂടുതലായി അടങ്ങിയ പ്രോബയോട്ടിക് സപ്ലിമെന്റുകള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം.
സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക
ഏതെങ്കിലും വീട്ടുവൈദ്യമോ മറ്റേതെങ്കിലും മരുന്നോ പ്രയോഗിക്കുന്നതിന് മുമ്പ് ഫംഗസ് ബാധിത പ്രദേശം ദിവസേന രണ്ടുതവണ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക. ഇത് അണുബാധയുടെ വ്യാപനം നിയന്ത്രിക്കുന്നതിന് സഹായിക്കും.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ആപ്പിള്‍ സിഡെര്‍ വിനെഗറിന് ആന്റിഫംഗല്‍ ഗുണങ്ങളുണ്ട്. നിങ്ങള്‍ക്ക് രണ്ട് ടേബിള്‍സ്പൂണ്‍ ചെറുചൂടുള്ള വെള്ളത്തില്‍ ആപ്പിള്‍ സിഡെര്‍ വിനഗര്‍ കലര്‍ത്തി കുടിക്കാം. അല്ലെങ്കില്‍ അതില്‍ ഒരു കോട്ടണ്‍ തുണി മുക്കി ചര്‍മ്മത്തിന് മുകളിലൂടെ ഒഴിക്കുക. ദിവസത്തില്‍ മൂന്നുതവണ ഇത് ചെയ്യുന്നത് പ്രയോജനകരമായ ഫലങ്ങള്‍ നല്‍കും
ടീ ട്രീ ഓയില്‍
സ്വാഭാവികമായ ഒരു ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഏജന്റാണ് ടീ ട്രീ ഓയില്‍. വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലിവ് ഓയില്‍ പോലുള്ള ഏതെങ്കിലും കാരിയര്‍ ഓയിലുമായി ഇത് കലര്‍ത്തി ഫംഗസ് ബാധിത പ്രദേശത്ത് ദിവസത്തില്‍ മൂന്നോ നാലോ തവണ തേക്കുക. ഫംഗസ് അണുബാധ നിയന്ത്രിക്കാനുള്ള ഏറ്റവും ഫലപ്രദമായ വീട്ടുവൈദ്യമാണിത്.
വെളിച്ചെണ്ണ
വെളിച്ചെണ്ണ സാധാരണ രൂപത്തില്‍ ഉപയോഗിച്ചാലും അത് ശക്തമായ ആന്റിഫംഗല്‍ ഏജന്റായി പ്രവര്‍ത്തിക്കുന്നു. ഇത് ചര്‍മ്മത്തിന് മുകളില്‍ പുരട്ടുന്നത് സുരക്ഷിതമായ ഒരു കവചം പോലെ പ്രവര്‍ത്തിക്കുന്നു. ഇത് ചര്‍മ്മത്തില്‍ എളുപ്പത്തില്‍ ആഗിരണം ചെയ്യുന്നതിനാല്‍ തലയോട്ടിയിലെ റിംഗ് വേമിനെ ചികിത്സിക്കാനും ഉപയോഗപ്രദമാണ്. ദിവസത്തില്‍ മൂന്ന് തവണ ഫംഗസ് ബാധിത പ്രദേശത്ത് വെളിച്ചെണ്ണ പുരട്ടുക
മഞ്ഞള്‍
മഞ്ഞള്‍ ഒരു ശക്തമായ ആന്റി മൈക്രോബയല്‍, വിരുദ്ധ ബാഹ്യാവിഷ്‌ക്കാരമാണ്. അല്‍പം വെള്ളത്തില്‍ മഞ്ഞള്‍ കലര്‍ത്തി ഫംഗസ്ബാധിത പ്രദേശത്ത് പുരട്ടുക. ശരീരത്തിന്റെ ഉള്ളില്‍ മഞ്ഞളിന്റെ ഗുണങ്ങള്‍ ലഭിക്കാനായി ചെറുചൂടുള്ള വെള്ളത്തില്‍ മഞ്ഞല്‍ കലര്‍ത്തി വെള്ളം കുടിക്കുക, അല്ലെങ്കില്‍ മഞ്ഞ ചായ കഴിക്കുക.
കറ്റാര്‍ വാഴ
ഏതെങ്കിലും ചര്‍മ്മ അണുബാധയെ സുഖപ്പെടുത്തുന്നതിനായുള്ള ഏറ്റവും പ്രകൃതിദത്ത പരിഹാരങ്ങളിലൊന്നാണ് കറ്റാര്‍ വാഴ. ഇത് അണുബാധയെ ചികിത്സിക്കുക മാത്രമല്ല, ചര്‍മ്മത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുകയും ചര്‍മ്മം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
വേപ്പ് ഇലകള്‍
വേപ്പ് ഇലകള്‍ക്ക് ഫലപ്രദമായ ആന്റിഫംഗല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ ഇത് ചര്‍മ്മത്തിന് വളരെ നല്ലതാണ്. ഫംഗസ് ബാധിച്ച പ്രദേശം വേപ്പില ഇട്ട വെള്ളത്തില്‍ കഴുകുന്നത് ഫംഗസ് അണുബാധയെ ചികിത്സിക്കാന്‍ സഹായിക്കുന്നു. 2 മുതല്‍ 3 മിനിറ്റ് വരെ വെള്ളത്തില്‍ വേപ്പിലയിട്ട് തിളപ്പിക്കുക.
വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക
വിറ്റാമിന്‍ സി അഥവാ അസ്‌കോര്‍ബിക് ആസിഡ് നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇത് വിവിധ അണുബാധകളില്‍ നിന്ന് നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നു. ഒരു നല്ല രോഗപ്രതിരോധ സംവിധാനം ഉള്ള ശരീരം ഫംഗസ് അണുബാധയെ വേഗത്തില്‍ ചികിത്സിക്കാനും സഹായിക്കുന്നു. അതിനായി നിങ്ങളുടെ ഭക്ഷണത്തില്‍ വിറ്റാമിന്‍ സി അടങ്ങിയ ആഹാരങ്ങള്‍ ഉള്‍പ്പെടുത്തുക.