ബത്തേരി: കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ കോവിഡ് ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. ജില്ലയിലെ പ്രവാസികൾക്കും, കുടുംബങ്ങൾക്കും കോവിഡ് കാലത്ത് കൈത്താങ്ങാവുക എന്നതോടൊപ്പം ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക എന്നതാണ് ഹെൽപ് ഡിസ്കിന്റെ ഉദ്ദേശം. മുജീബ് റഹ്‌മാൻ തൊവരിമല കൺവീനർ ആയി പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കിൽ പ്രവാസികൾക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കേണ്ടതിന്റെ പ്രവർത്തനങ്ങൾ കൂടി നൽകി വരുന്നുണ്ട്.
ബന്ധപ്പെടേണ്ട നമ്പർ: 9747806319, 9946568412, 9744124774