രാജ്യത്ത് 24 മണിക്കൂറിനിടെ 50,040 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1258 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3.02 കോടിയായി.
ആറ് ലക്ഷത്തിൽ താഴെ മാത്രമാണ് രോഗികൾ ചികിത്സയിലുള്ളത്. കൊവിഡ് മുക്തി നിരക്ക് 96.75 ശതമാനമായി ഉയർന്നു. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കേസുകളിൽ നാലിലൊന്നും കേരളത്തിലാണ്. കേരളത്തിൽ 12,118 പേർക്കാണ് ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്
മഹാരാഷ്ട്രയിൽ 9812 പേർക്കും തമിഴ്‌നാട്ടിൽ 5415 പേർക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 2.82 ശതമാനമാണ് രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.